കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞയാൾ 24 വര്‍ഷത്തിന് ശേഷം പിടിയിൽ. ബേപ്പൂർ മാത്തോട്ടം സ്വദേശി പണിക്കർമഠം എൻ.വി അസീസി56)നെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്‌പെക്ടര്‍ പി കെ ജിജീഷിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എം വി ശ്രീകാന്ത്, സി ഹരീഷ്‌കുമാര്‍, പി കെ ബൈജു, പി എം ലെനീഷ് എന്നിവരുള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.
1999 ഫെബ്രുവരി ഏഴിനാണ് കേസിന് ആസ്പദമായ സംഭവം. മലബാർ മഹോത്സവത്തിന്റെ ഭാഗമായി ബീച്ചിൽ സംഘടിപ്പിച്ച ഗാനമേളയിൽ കല്ലേറ് നടന്നിരുന്നു. അന്ന് സംഘത്തിലുണ്ടായിരുന്ന ആളാണ് അസീസെന്ന് പൊലീസ് പറയുന്നു. ആദ്യം ഇയാൾ മാത്തോട്ടത്തായിരുന്നു താമസിച്ചിരുന്നത്. പിന്നീട് മലപ്പുറം ജില്ലയിലെ മുതുവല്ലൂരിൽ പുളിക്കൻ കുന്നത്ത് വീട്ടിലേക്ക് മാറി.
അയൽവാസി നൽകിയ സൂചനയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. വഴിയോരത്ത് പഴക്കച്ചവടം ചെയ്ത് വരുന്ന ആളാണ് അസീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.