നടൻ നിതേഷ് പാണ്ഡെ അന്തരിച്ചു

പ്രമുഖ മിനിസ്ക്രീൻ ബിഗ് സ്ക്രീൻ നിതേഷ് പാണ്ഡെയെ(51) ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷൂട്ടിങ്ങിനായി നാസിക്കിലെ ഇഗ്താപൂരിൽ എത്തിയപ്പോഴാണ് നടന്റെ വിയോഗം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് വിവരം. നടി അർപിത പാണ്ഡെയാണ് ഭാര്യ.

നാടകരംഗത്തിലൂടെയാണ് നിതേഷ് അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സിനിമാ, സീരിയൽ രംഗത്ത് സജീവമാവുകയായിരുന്നു. ഷാറൂഖ് ഖാന്റെ ഓം ശാന്തി ഓം എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ബദായി ഹോ, ശാദി കേ സൈഡ് എഫക്ട്‌സ്, രംഗൂണ്‍, ഹോസ്​ല കാ ഘോസ്​ല എന്നിവയാണ് ശ്രദ്ധേയമായ സിനിമകള്‍.

അനുപമ യാണ് ഏറ്റവും ഒടുവിൽ അഭിനയിച്ച പരമ്പര. പ്യാർ കാ ദർദ് ഹേ മീത്താ മീതാ പ്യാരാ പ്യാരാ,സായ, ഹീറോ – ഗയാബ് മോഡ് ഓൺ, മഹാരാജ് കി ജയ് ഹോ, തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലും അഭിന‍യിച്ചിരുന്നു.

Tags:    
News Summary - Actor Nitesh Pandey passes away at 51

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.