ചികിത്സ സഹായാഭ്യര്‍ഥനയുമായി നടന്‍ വിജയന്‍ കാരന്തൂര്‍. കഴിഞ്ഞ അഞ്ച് വർഷമായി കരൾ രോഗത്തിന് ചികിത്സയിലാണെന്നും കരൾ മാറ്റിവെക്കലാണ് ഏക പോംവഴിയെന്നും സഹായം അഭ്യർഥിച്ച് കൊണ്ട് നടൻ പറഞ്ഞു. കൂടാതെ നിലവിൽ അസുഖം അതിന്റെ മൂർധന്യാവസ്ഥയിലാണെന്നും കൂട്ടിച്ചേർത്തു.
'പ്രിയപ്പെട്ടവരേ , കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞാന്‍ ഗുരുതരമായ കരള്‍ രോഗത്താല്‍ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സക്കായി നല്ലൊരുതുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂര്‍ധന്യാവസ്ഥയിലാണ്.
ലിവര്‍ ട്രാന്‍സ് പ്ലാന്റേഷന്‍ മാത്രമാണ് ഏക പോംവഴി. ഒരു കരള്‍ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തില്‍ . തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകര്‍ന്നടിയുന്നു. ആയതിനാല്‍ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താന്‍ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു', നടൻ ഫേസ്ബുക്കില്‍ കുറിച്ചു.
നടന്റ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നിരവധി പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
1973ല്‍ 'മരം' എന്ന സിനിമയിലൂടെയാണ് വിജയന്‍ കാരന്തൂരിന്റെ സിനിമാ പ്രവേശനം. ചന്ദ്രോത്സവം, റോക്ക് ന്‍ റോള്‍,മായാവി, വിനോദയാത്ര, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.