'ഈ ചിത്രങ്ങൾ പങ്കുവെക്കാൻ ഇതിനേക്കാൾ നല്ല ദിവസമില്ല'; അഞ്ചാം വിവാഹ വാർഷികത്തിൽ കോഹ്‍ലിയോട് അനുഷ്ക

റ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് അനുഷ്ക ശർമയും വിരാട് കോഹ്‍ലിയും. ഇന്ന് താരങ്ങളുടെ അഞ്ചാം വിവാഹ വാർഷികമാണ്. ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് 2017 ഡിസംബറിൽ  ഇരുവരും വിവാഹിതരാവുന്നത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് അനുഷ്കയുടെ രസകരമായ വിവാഹ വാർഷികാശംസയാണ്. കോഹ്‍ലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആശംസ നേർന്നിരിക്കുന്നത്. ഞങ്ങളുടെ മനോഹരമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ ഇതിനേക്കാൾ നല്ലൊരു ദിവസമില്ലെന്ന് കുറിച്ച് കൊണ്ടാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. രസകരമായ ക്യാപ്ഷനും കൊടുത്തിട്ടുണ്ട്.


'ഈ മനോഹരമായ ചിത്രങ്ങൾ പോസ്റ്റുചെയ്യാൻ ഇന്നത്തെക്കാൾ മികച്ച ദിവസം എന്താണുള്ളത്, എന്റെ പ്രിയപ്പെട്ടവനെ! ചിത്രം 1 - നിങ്ങൾക്ക് എല്ലായ്പ്പോഴും എന്റെ പിൻബലമുണ്ടെന്ന് എനിക്കറിയാം . ചിത്രം 2- ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നെന്നേക്കുമായി നന്ദി സൂക്ഷിക്കുന്നു (ഇരുവരും അവിശ്വസനീയമാംവിധം ഭാഗ്യവാന്മാർ) ചിത്രം 3 - എന്റെ ദീർഘവും വേദനാജനകവുമായ പ്രസവത്തിന് ശേഷം നിങ്ങൾ ഒരു ദിവസം ആശുപത്രി കിടക്കയിൽ വിശ്രമിക്കുന്നു. ആശംസകൾ, എന്റെ പ്രണയമേ'-നടി കുറിച്ചു.


അനുഷ്കക്ക് മറുപടിയുമായി കോഹ്‍ലി എത്തിയിട്ടുണ്ട്. "തീർച്ചയായും എന്റെ ഏറ്റവും മികച്ച ചിത്രങ്ങൾ നിങ്ങളുടെ പക്കലുണ്ട്" -വിരാട് കുറിച്ചു. അനുഷ്കക്കും വിരാട് കോഹ് ലിക്കും ആശംസയുമായി ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും എത്തിയിട്ടുണ്ട്.


Tags:    
News Summary - Anushka Sharma shares Virat Kohli’s unseen pic from hospital after ‘painful’ labour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.