വിവാഹശേഷം അനുഷ്ക ശർമ അഭിനയത്തിൽ നിന്ന് ഇടവേള എടുത്തെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റേയും കുടുംബത്തിന്റേയും ചെറിയ സന്തോഷങ്ങളും വിശേഷങ്ങളും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. നടി പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ട് വൈറലാവാറുമുണ്ട്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് മകൾ വാമികക്കൊപ്പമുള്ള അനുഷ്കയുടെ കൊൽക്കത്ത ചിത്രങ്ങളാണ്. കഴിക്കുക-പ്രാർഥിക്കുക-സ്നേഹം: എന്റെ കൊൽക്കത്ത ഫോട്ടോ എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഹൂഗ്ലി നദിയിൽ പ്രാർഥിക്കുന്നതിന്റേയും വാമികക്കൊപ്പം കൊൽക്കത്തയിലെ തെരുവിൽ നിൽക്കുന്നതിന്റേയും ഭക്ഷണത്തിന്റേയും ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. അതേസമയം കുഞ്ഞിന്റെ മുഖം കാണിച്ചിട്ടില്ല.
'ചക്ദ എക്സ്പ്രസാണ് ഉടൻ പ്രദർശനത്തിനെത്തുന്ന അനുഷ്ക ശർമയുടെ ചിത്രം. ചിത്രീകരണം കൊൽക്കത്തയിൽ പൂർത്തിയായിട്ടുണ്ട്. നാല് വർഷത്തിന് ശേഷം പുറത്തെത്തുന്ന നടിയുടെ ചിത്രമാണിത്. 2018 ൽ പുറത്തിറങ്ങിയ സീറോയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അനുഷ്കയുടെ ചിത്രം.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സ്പോർട്സ് ബയോപികാണ് ചക്ദ എക്‌സ്‌പ്രസ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.