അനുശ്രീയും നാൻ ശരവണനും ഒന്നിക്കുന്ന 'താര'; ചിത്രീകരണമാരംഭിച്ചു

അൻ്റോണിയോ മോഷൻ പിക്ചേഴ്സ് & സമീർ മൂവീസിൻ്റെ ബാനറിൽ ദെസ്വിൻ പ്രേം സംവിധാനം ചെയ്യുന്ന 'താര' എന്ന സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചു. ആൺ - പെൺ ബന്ധത്തിലെ സ്വാതന്ത്ര്യവും പരസ്പര ധാരണയും ചർച്ച ചെയ്യുന്ന സിനിമ ആൺകോയ്മയുടെ നീതികേടിനെ ചോദ്യം ചെയ്യുന്നു.

ചെന്നൈ നഗരത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന സിതാരയിലൂടെയും ശിവയിലൂടെയുമാണ് കഥ വികസിക്കുന്നത്. തമിഴ് ത്രില്ലർ മൂവി 'തൊടുപ്പി'യുടെ സംവിധായകനായ ദെസ്വിൻ പ്രേമിൻ്റെ ആദ്യ മലയാള സിനിമയാണിത്. ഇതിനകം നിരവധി പരസ്യചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ദക്ഷിണേന്ത്യൻ സിനിമയെ ഇളക്കിമറിച്ച 'രാക്ഷസൻ' എന്ന സിനിമയിലെ സൈക്കോ ക്രിമിനൽ ക്രിസ്റ്റഫറിനെ അവതരിപ്പിച്ച നാൻ ശരവണൻ ആദ്യമായി മലയാളത്തിൽ പ്രധാന വേഷത്തിൽ രംഗത്തെത്തുന്നു എന്ന പ്രത്യേകത കൂടി 'താര'യ്ക്കുണ്ട്.


കേന്ദ്രകഥാപാത്രമായ സിതാരയായി വേഷമിടുന്നത് അനുശ്രീയാണ്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ് അനുശ്രീയുടേത് . ശിവ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 'മാലിക്ക് 'സിനിമയിലൂടെ ശ്രദ്ധേയനായ സനൽ അമനാണ്. ഒപ്പം വിജിലേഷ്, ദിവ്യ ഗോപിനാഥ് തുടങ്ങിയവരും പ്രധാന താരങ്ങങ്ങളായുണ്ട്. 'തൊടുപ്പി', 'ഉതിരിപ്പൂക്കൾ ', 'മറിയാർപൂതം' തുടങ്ങിയ തമിഴ്-മലയാളം സിനിമകളുടെ നിർമ്മാതാവായ സമീർ പി.എം ആണ് 'താര'യുടേയും നിർമ്മാതാവ്.


സംവിധായകൻ്റെ തന്നെ തിരക്കഥയ്ക്ക് കവിയും എഴുത്തുകാരനുമായ ബിനീഷ് പുതുപ്പണം സംഭാഷണവും ഗാനരചനയും നിർവഹിക്കുന്നു. ക്യാമറ: ബിബിൻ ബാലകൃഷ്ണൻ ,സംഗീതം: വിഷ്ണു വി ദിവാകരൻ, എഡിറ്റിങ്ങ്: വിനയൻ എം.ജെ , വസ്ത്രാലങ്കാരം: അഞ്ജന തങ്കച്ചൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷാൻ പുലിക്കൂടൻ, കാസ്റ്റിങ്ങ് ഡയറക്ടർ: ജെബിൻ ജെസ്മസ്, മേക്കപ്പ്: മണികണ്ഠൻ മരത്താക്കര.ചീഫ് അസോസിയേറ്റ് ഡയറക്ടർ: സജിത്ത് പഗോമേത്, പി. ആർ. ഓ. പ്രതീഷ് ശേഖർ

Tags:    
News Summary - thara starring anusree shooting started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.