ദിലീപ് നായകനായ ബാന്ദ്ര നവംബർ 10നാണ് റിലീസ് ചെയ്തത്. സിനിമയുടെ ആദ്യ ദിവസത്തെ ബോക്സോഫീസ് കലക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണിപ്പോൾ. മൾട്ടിസ്റ്റാർ ചിത്രമായി പുറത്തുവന്ന ബാന്ദ്ര വലിയ പ്രതീക്ഷയാണ് ആരാധകരിൽ ഉണർത്തിയിരുന്നത്. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയയാണ് നായിക. റിലീസിന് പിന്നാലെ ചിത്രത്തിൻറെ ബോക്സോഫീസ് കണക്കുകളും പുറത്ത് വന്നിട്ടുണ്ട്
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. സംവിധാനം നിര്‍വഹിച്ചത് അരുണ്‍ ഗോപിയാണ്. ആല എന്ന നായക കഥാപാത്രമായാണ് ദിലീപ് സിനിമയിൽ എത്തുന്നത്. ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. ദിലീപിന്റെ നായികയായി തമന്നയെത്തി എന്നതാണ് ചിത്രത്തിന്റെ വലിയൊരു ആകര്‍ഷണം. ബോളിവുഡ് നടിയായ താരാ ജാനകിയായാണ് ചിത്രത്തില്‍ തമന്ന വേഷമിട്ടത്. തമന്നയുടെ നായിക വേഷത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോകുന്നത്.
2 കോടിയെങ്കിലും ചിത്രം ആദ്യ ദിനം നേടുമെന്നായിരുന്നു ഓര്‍ മാക്‌സ് മീഡിയയുടെ പ്രവചനം. എന്നാൽ ദിലീപ് ചിത്രത്തിന് തീയ്യേറ്ററുകളിൽ കാര്യമായ ചലനം സൃഷ്ടിക്കാനായില്ലെന്നാണ് സൂചന.ട്വിറ്ററിലെ ബോക്സോഫീസ് ട്രാക്കറുകൾ പറയുന്ന കണക്ക് പ്രകാരം ചിത്രം ഒരു കോടി മാത്രമാണ് ആദ്യ ദിനം നേടിയത്. ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക് ഡോട് കോമിന്റെ ഏകദേശ കണക്കുകള്‍ പ്രകാരവും സിനിമ ഒരു കോടിക്ക് അടുത്ത് കലക്ട് ചെയ്തിട്ടുണ്ട്. നിരൂപകർക്കിടയിൽ അത്ര മികച്ച പ്രതികരണമല്ല സിനിമ ഉണ്ടാക്കിയിരിക്കുന്നത്.
കെ.ബി. ഗണേഷ് കുമാറിനൊപ്പം ചിത്രത്തില്‍ പ്രധന വേഷവുമായി കലാഭാവൻ ഷാജോണുമുണ്ട്. ലെന, ഉബൈദുള്ള, ആര്യൻ സന്തോഷ്, ബിന്ദു സജീവ്, ഗൌതം, മംമ്‍ത, ശരത് സഭ, സിദ്ധിഖ് എന്നിവരും ചിത്രത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.