ക്യാപ്റ്റൻ മാർവൽ താരം കെന്നത്ത് മിച്ചല്‍ അന്തരിച്ചു

'ക്യാപ്റ്റൻ മാർവൽ' താരം കെന്നത്ത് മിച്ചല്‍ (49) അന്തരിച്ചു. ഫെബ്രുവരി 24 നായിരുന്നു അന്ത്യം.കുടുംബാംഗങ്ങളാണ് നടന്റെ വിയോഗവാർത്ത പുറത്തുവിട്ടത്. വര്‍ഷങ്ങളായി അമിട്രോഫിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് എന്ന രോഗത്തിന് ചികിത്സയിലായിരുന്നു നടൻ.

കാനഡയിലെ ടൊറന്റോയിൽ ജനിച്ച മിച്ചൽ 'നോ മാന്‍സ് ലാന്റ് 'എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. മിറാക്കിള്‍, ദ റിക്രൂട്ട്, ക്യാപ്റ്റന്‍ മാര്‍വെല്‍ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ടെലിവിഷന്‍ സീരീസുകളിലും സജീവമായിരുന്നു. ജെറുക്കോ, സ്റ്റാര്‍ ട്രെക്ക്; ഡിസ്‌കവറി എന്നിവയാണ് ശ്രദ്ധേയമായ സീരീസുകള്‍. 2022 ല്‍ പുറത്തിറങ്ങിയ ദ ഓള്‍ഡ് മാനിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.

നടി സൂസന്‍ മേ പ്രാറ്റാണ് മിച്ചലിന്റെ ഭാര്യ. ഒരു മകളും മകനുമുണ്ട്.

Tags:    
News Summary - 'Captain Marvel' actor Kenneth Mitchell dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.