file photo

ഫൈൻ ആർട്​സ്​ കോളജിന് ചാഡ്​വിക്​ ബോസ്​മാ​െൻറ പേര്​ നൽകി ഹൊവാർഡ്​ യൂണിവേഴ്​സിറ്റി

യു.​എ​സി​ലെ ക​റു​ത്ത​വ​െൻറ സ്വ​പ്​​ന​ങ്ങ​ൾ​ക്ക്​ സൂ​പ്പ​ർ​ഹീ​റോ പ​രി​വേ​ഷം ന​ൽ​കി​യ 'ബ്ലാ​ക്​ പാ​ന്ത​ർ' നാ​യ​ക​ൻ ചാ​ഡ്​​വി​ക്​ ബോ​സ്​​മാ​ന്​ ആദരവുമായി ഹൊവാർഡ് യൂണിവേഴ്സിറ്റി. യൂണിവേഴ്​സിറ്റിയുടെ കീഴിലുള്ള ഫൈൻ ആർട്​സ്​ കോളജിന്​ പൂർവ്വ വിദ്യാർഥി കൂടിയായ താരത്തി​െൻറ പേര്​ നൽകിക്കൊണ്ടാണ്​ ഹൊവാർഡ് ആദരവേകിയത്​. ചാഡ്​വിക്​ ബോസ്​മാൻ കോളജ്​ ഓഫ് ഫൈൻ ആർട്സ് ​ എന്നാണ്​ ഇപ്പോഴത്തെ പേര്​.

43 വയസുകാരനായ താരം വ​യ​റ്റി​ൽ അ​ർ​ബു​ദ​ബാ​ധ​യെ തു​ട​ർ​ന്ന് കഴിഞ്ഞ വർഷമായിരുന്നു വിട പറഞ്ഞത്​. ലോ​സ്​ ആ​ഞ്​​ജ​ല​സി​ലെ സ്വ​വ​സ​തി​യി​ൽ വെച്ചായിരുന്നു മരണം. അഞ്ച്​ വ​ർ​ഷം മു​മ്പ്​ വ​ൻ​കു​ട​ലി​ൽ അ​ർ​ബു​ദം സ്ഥി​രീ​ക​രി​ച്ചി​ട്ടും രോ​ഗം വ​ക​വെ​ക്കാ​തെ തു​ട​ർ​ന്നും നി​ര​വ​ധി ഹോ​ളി​വു​ഡ്​ സി​നി​മ​ക​ളി​ൽ ചാഡ്​വിക്ക്​ വേ​ഷ​മി​ട്ടി​രു​ന്നു.

2000-ത്തിലായിരുന്നു ചാഡ്​വിക്​ ഹൊവാർഡിൽ നിന്ന്​ ഡയറക്ടിങ്ങിൽ ബിരുദം പൂർത്തിയാക്കിയത്​. കോളേജ് ഓഫ് ആർട്സ് & സയൻസസിൽ ലയിപ്പിക്കുന്നതിനായി പരിഗണനയിലുണ്ടായിരുന്ന ഫൈൻ ആർട്സ് കോളേജിനെ അതിൽ നിന്നും സംരക്ഷിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിരുന്നതായി യൂണിവേഴ്​സിറ്റി വ്യക്തമാക്കി. 

Full View

​ടി.​വി സീ​രി​യ​ലു​ക​ളാ​യ 'തേ​ഡ്​ വാ​ച്ച്​', 'ലോ ​ആ​ൻ​ഡ്​​ ഓ​ർ​ഡ​ർ', 'ഇ.​ആ​ർ' തു​ട​ങ്ങി​യ​വ​യി​ൽ അ​ഭി​ന​യ​ത്തി​ന്​ തു​ട​ക്ക​മി​ട്ട്​ അ​തി​വേ​ഗം ഹോ​ളി​വു​ഡും ക​ട​ന്ന്​ ലോ​ക​ത്തോ​ള​മു​യ​ർ​ന്ന ചാഡ്​വിക്ക്​ ബോസ്​മാൻ 2008ലെ '​ദ എ​ക്​​സ്​​പ്ര​സി'​ലൂ​ടെ​യാ​ണ്​ സി​നി​മ​യി​ലെ​ത്തു​ന്ന​ത്.

അ​മേ​രി​ക്ക​​യെ എ​ന്നും വേ​ട്ട​യാ​ടി​യ വം​ശീ​യ അ​തി​രു​ക​ൾ ഭേ​ദി​ച്ച്​ തി​യ​റ്റ​റു​ക​ൾ കീ​ഴ​ട​ക്കി​യ ക​റു​ത്ത​വ​െൻറ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ ജ​യിം​സ്​ ബ്രൗ​ൺ, തു​ർ​ഗു​ഡ്​ മാ​ർ​ഷ​ൽ, ജാ​ക്കി റോ​ബി​ൻ​സ​ൺ എ​ന്നി​വ ബോ​സ്​​മാ​ൻ അ​ന​ശ്വ​ര​മാ​ക്കി. ആ​ഫ്രി​ക്ക​ൻ സം​സ്​​കാ​ര​​ത്തി​െൻറ ആ​ഘോ​ഷ​മാ​യി 2018ൽ ​ലോ​കം മു​ഴു​ക്കെ റി​ലീ​സ്​ ചെ​യ്യ​പ്പെ​ട്ട ബ്ലാ​ക്​ പാ​ന്ത​ർ ​അ​തി​വേ​ഗം ബോ​ക്​​സ്​ ഓ​ഫി​സു​ക​ൾ കീ​ഴ​ട​ക്കി.


മി​ക​ച്ച ചി​ത്രം ഉ​ൾ​പ്പെ​ടെ ആ​റ്​ ഓ​സ്​​ക​ർ നാ​മ​നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ ചി​ത്രം നേ​ടി​യ​ത്. മൂ​ന്ന്​ അ​ക്കാ​ദ​മി അ​വാ​ർ​ഡു​ക​ൾ സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്​​തു. ബ്ലാ​ക്​ പാ​ന്ത​ർ ചി​ത്ര​ത്തി​ലെ റോ​ൾ 2016ൽ ​ആ​ദ്യ​മാ​യി 'ക്യാ​പ്​​റ്റ​ൻ അ​മേ​രി​ക്ക: സി​വി​ൽ വാ​റി'​ൽ അ​വ​ത​രി​പ്പി​ച്ച ശേ​ഷ​മാ​യി​രു​ന്നു 2018ലും ​തു​ട​ർ​ന്ന്​ 2019ലും ​അ​വെ​ഞ്ചേ​ഴ്​​സ്​ സി​നി​മ​ക​ളി​ൽ ആ​വ​ർ​ത്തി​ച്ച​ത്.

യു.​എ​സി​ൽ പൊ​ലീ​സ്​ ഭീ​ക​ര​ത​ക്കെ​തി​രെ തു​റ​ന്ന ക​ത്തെ​ഴു​തി​യും ശ്ര​ദ്ധേ​യ​നാ​യി. അഞ്ച്​ വ​ർ​ഷം മു​മ്പ്​ വ​ൻ​കു​ട​ലി​ന്​ അ​ർ​ബു​ദം സാ​ര​മാ​യ ഘ​ട്ട​ത്തി​ലെ​ത്തി​യ സ​മ​യ​ത്താ​ണ്​ തി​രി​ച്ച​റി​യു​ന്ന​ത്. നി​ര​വ​ധി ശ​സ്​​ത്ര​ക്രി​യ​ക​ൾ​ക്കി​ടെ​യും അ​ഭി​ന​യ​ജീ​വി​തം തു​ട​ർ​ന്ന​തി​നൊ​ടു​വി​ൽ കഴിഞ്ഞ വർഷം രോ​ഗം അ​തി​ഗു​രു​ത​ര​മാ​കു​ക​യാ​യി​രു​ന്നു. ലി​റോ​യ്​-​ക​രോ​ലൈ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി സൗ​ത്ത്​​ ക​രോ​ലൈ​നി​ലായിരുന്നു ജനനം.

Tags:    
News Summary - Chadwick Boseman Honored by Howard University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.