പ്രണയ ചിത്രങ്ങൾ പ്രഭാസ് ചെയ്യരുത്; കരിയർ തകർക്കുമെന്ന് റിപ്പോർട്ട്

  പ്രഭാസിന്റെ പ്രണയ ചിത്രങ്ങൾ പ്രേക്ഷകർ ഇനി അംഗീകരിക്കില്ലെന്ന് റിപ്പോർട്ട്. കൽക്കി 2898 എ.ഡി, സലാർ തുടങ്ങിയ ചിത്രങ്ങളുടെ ബോക്സോഫസ് കളക്ഷനെ ഉദ്ധരിച്ച് പ്രമുഖ തെലുങ്ക് മാധ്യമമാണ് റിപ്പോർട്ട് ചെയ്യുന്നത്.കൽക്കി 2898 എ.ഡി, സലാർ പോലുള്ള ആക്ഷൻ ചിത്രങ്ങളാണ് പ്രേക്ഷകർ നടനിൽ നിന്ന് പ്രതീക്ഷിക്കന്നതെന്നും റൊമാന്റിക് ചിത്രങ്ങളിൽ കാണാൻ ആഗ്രഹിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രഭാസിന്റെ പ്രണയ ചിത്രമായ രാധേ ശ്യാമിന്റെ പരാജയം ഒരു ഉദാഹരണമാണെന്നും പറയുന്നു.

ആക്ഷൻ ചിത്രങ്ങളാണ് പ്രേക്ഷകർ പ്രഭാസിൽ നിന്ന് പ്രതീക്ഷിക്കുന്നത്. കൽക്കി 2898 എ.ഡി, സലാർ പോലുള്ള  ആക്ഷൻ  ചിത്രങ്ങൾ  പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരക്കും. നിലവിൽ പ്രണയ ചിത്രങ്ങൾ നടനിൽ പ്രതീക്ഷിക്കുന്നില്ല. ഫിറ്റ്നസും ഒരു വെല്ലുവിളി ഉയർത്തുന്നുണ്ട്. അതിനാൽ പ്രണയ ചിത്രങ്ങൾ ചെയ്യുന്നത് നടൻ നിർത്തണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്

സീതാ രാമം സംവിധായകനായ ഹനു രാഘവപുഡിയുടെ അടുത്ത ചിത്രത്തിൽ പ്രഭാസാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആക്ഷനും റൊമാൻസിനും പ്രധാന്യം നൽകികൊണ്ടാണ് ചിത്രമൊരുക്കുന്നതെന്നാണ് റിപ്പോർട്ട്. രണ്ട് ഗെറ്റപ്പിലാകും നടൻ എത്തുന്നത്. കൽക്കി ബോക്സോഫീസിൽ പുതിയ റെക്കോർഡ് സൃഷ്ടിക്കുമ്പോഴാണ് റൊമാന്റിക് ചിത്രവുമായി പ്രഭാസ് എത്തുന്നത്.

2022 ൽ പുറത്തിറങ്ങിയ പ്രഭാസിന്റെ റൊമാന്റിക് ചിത്രം രാധേ ശ്യാം വൻ പരാജയമായിരുന്നു. പൂജ ഹെഗ്‌ഡെ ആയിരുന്നു നായിക. രാധ കൃഷ്ണ കുമാർ സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം പ്രഭാസ് ആരാധകരെ തൃപ്തിപ്പെടുത്തിയില്ല. രാധേ ശ്യാമിന് ശേഷമിറങ്ങിയ പ്രശാന്ത് നീലിന്റെ സലാറിലെ പ്രകടനത്തിന് പ്രഭാസിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. സലാറിന്റെ രണ്ടാംഭാഗത്തിനായി കാത്തിരിക്കകയാണ് ആരാധകർ.

രാജാ സാബ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു പ്രഭാസ് ചിത്രം. റൊമാന്റിക് ഹൊറർ ചിത്രമാണെന്നാണ് സൂചന.തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് രാജാ സാബ് റിലീസ് ചെയ്യുന്നത്.

Tags:    
News Summary - Prabhas Must Avoid RS At Any Cost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.