‘ഞാന്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്, ഷാറൂഖും’; കിങ് ഖാനുമായി ഇതുവരെ ഒരുമിക്കാത്തതിന് കാരണം വ്യക്തമാക്കി തബു

ബോളിവുഡിലെ വെറ്ററന്‍ നടിമാരില്‍ പ്രധാനിയാണ് തബു. ദശാബ്ധങ്ങൾ കടന്ന കരിയറില്‍ ഒരിക്കല്‍ പോലും ഷാറൂഖ് ഖാനുമായി പ്രധാന വേഷത്തില്‍ തബു അഭിനയിട്ടിച്ചില്ല.റഇതിനുള്ള കാരണം വ്യക്തമാക്കുകയാണ് താരമിപ്പോള്‍. തന്റെ പുതിയ സിനിമയായ 'Auron Mein Kaha Dum Tha' യുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയിലായിരുന്നു തബുവിന്റെ പ്രതികരണം.

താന്‍ ഒരു പ്രൊഡൂസറോ ഡയറക്ടറോ അല്ലെന്നും ഓഫര്‍ കിട്ടുന്നതിന് അനുസരിച്ച് മാത്രമേ സിനിമ ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും തബു പറഞ്ഞു. ഷാറൂഖ് ഖാനുള്ള സിനിമകള്‍ താന്‍ ഒഴിവാക്കിയിട്ടുണ്ട്, അതുപോലെ അദ്ദേഹവും ഒഴിവാക്കിയിട്ടുണ്ടാവുമെന്നും തബു പറയുന്നു.

'ഞാന്‍ പ്രൊഡ്യൂസറോ ഡയറക്ടറോ സ്‌ക്രിപ്റ്റ് റൈറ്ററോ അല്ല. ഷാറൂഖ് ഖാന്‍ ആരുടെ കൂടെയാണ് സിനിമ ചെയ്യുന്നതെന്നും എനിക്ക് അറിയാന്‍ സാധിക്കില്ല. എനിക്ക് വരുന്ന സ്‌ക്രിപ്റ്റിന് മാത്രമെ എനിക്ക് ‘യെസ് ഓര്‍ നോ’ പറയാന്‍ സാധിക്കുകയുള്ളൂ.

എനിക്കും ഷാറൂഖിനും സിനിമ ഓഫറുകള്‍ വന്നിട്ടുണ്ട്. ഞാന്‍ ചിലതൊക്കെ ഒഴിവാക്കിയിട്ടുണ്ട്, അദ്ദേഹവും ഒഴിവാക്കിയിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്,' ഗലാറ്റ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ തബു പറഞ്ഞു.

ഷാറൂഖ് ഖാന്‍-ദീപിക പദുകോണ്‍ ജോഡി അഭിനയിച്ച 'ഓം ശാന്തി ഓ'മില്‍ തബു മുഖം കാണിച്ചിരുന്നു. ഒരു പാട്ട് സീനിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. അതൊരു മികച്ച അനുഭവമായിരുന്നുവെന്നും തബു കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

Tags:    
News Summary - tabu says about why she and sharukh never acted together

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.