ടെലിവിഷൻ താരം ദിനേഷ് ഫഡ്‌നിസ് അന്തരിച്ചു

  പ്രമുഖ ടെലിവിഷൻ താരം ദിനേഷ് ഫഡ്‌നിസ്(57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ 12 മണിയോടെയായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് മുംബൈ തുംഗ ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം. സംസ്കാരം ബോറിവാലി ഈസ്റ്റിലെ ദൗലത്ത് നഗർ ശ്മശാനത്തിൽ നടക്കും.

1998 മുതൽ 2018 വരെ സോണി ടിവിയിൽ സംപ്രേഷണം ചെയ്ത ജനപ്രിയ ടെലിവിഷൻ ഷോയായ ഡിറ്റക്ടീവിലൂടെയാണ് ദിനേഷ് ശ്രദ്ധേയനായത്. ഫ്രെഡറിക്‌സ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. 'സർഫറോഷ്', 'സൂപ്പർ 30' എന്നീ ബോളിവുഡ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒരു മറാത്തി ചിത്രത്തിന് തിരക്കഥയും രചിച്ചിട്ടുണ്ട്.

Tags:    
News Summary - CID fame Dinesh Phadnis aka Fredericks passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.