സിനിമ ഇറങ്ങിയപ്പോഴും അതിന് ശേഷവും നായകനേക്കാൾ ശ്രദ്ധ നേടിയ ഒരു കഥാപാത്രം, സാമൂഹമാധ്യമങ്ങളും ട്രോളർമാരും ആഘോഷിച്ച കഥാപാത്രം... വർഷങ്ങളായുള്ള അഭ്യൂഹങ്ങൾക്കൊടുവിൽ ഷാഫി ചിത്രമായ 'ചട്ടമ്പിനാടി'ലെ സുരാജ് വെഞ്ഞാറമൂടിന്‍റെ 'ദശമൂലം ദാമു' കേന്ദ്രകഥാപാത്രമായി സിനിമ ഒരുങ്ങുന്നു.
ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമയുടെ സംവിധായകൻ രതീഷ് ബാലകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരാജും രതീഷും ഒന്നിക്കുന്ന 'മദനോത്സവം' തിയേറ്ററുകളിൽ എത്താനിരിക്കെയാണ് ദാമുവിനെക്കുറിച്ച് സംവിധായകൻ പറഞ്ഞത്.
'സുരാജിനെ കഥ പറഞ്ഞ് കേള്‍പ്പിക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. എപ്പോള്‍ വേണമെങ്കിലും തമ്മിൽ സംസാരിച്ച് 'ദശമൂലം ദാമു' ഉണ്ടാക്കാം. രണ്ട് പേർക്കും തിരക്കൊഴിഞ്ഞ ഒരു സമയത്തിനായി കാത്തിരിക്കുകയാണ്'- രതീഷ് ബാലകൃഷ്ണൻ പറഞ്ഞു.
വിഷു റിലീസായി തിയേറ്ററുകളിൽ എത്തുന്ന 'മദനോത്സവം' നവാഗതനായ സുധീഷ് ഗോപിനാഥ് ആണ് സംവിധാനം ചെയ്യുന്നത്. രതീഷ് പൊതുവാളിന്‍റേതാണ് തിരക്കഥ. ചിത്രത്തിൽ ബാബു ആന്റണി സുരാജിനുമൊപ്പം മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.