രൺവീറിന്​ നൽകുന്ന അതേ പ്രതിഫലമാവശ്യപ്പെട്ടു;​ ബൻസാലി ചിത്രത്തിൽ നിന്ന്​ ദീപിക പുറത്ത്

പ്രമുഖ ബോളിവുഡ്​ സംവിധായകൻ സഞ്ജയ് ലീല ബന്‍സാലി രൺവീർ സിങ്ങിനെ നായകനാക്കിയൊരുക്കുന്ന ബൈജു ബാവ്​ര എന്ന ചിത്രത്തിൽ നിന്നും ദീപിക പദുകോൺ പുറത്ത്​. സിനിമയിൽ ദീപികയുടെ ഭർത്താവ്​ കൂടിയായ രൺവീറിന്​ നൽകുന്ന അതേ പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടർന്നാണ്​ നിർമാതാക്കൾ ചിത്രത്തിൽ നിന്നും നടിയെ പുറത്താക്കിയതെന്ന്​ ബോളിവുഡ്​ ഹംഗാമ റിപ്പോർട്ട്​ ചെയ്യുന്നു.

രൺവീറിനേക്കാൾ ഒരു പൈസ കൂടുതലോ കുറവോ വേണ്ടെന്ന്​ ദീപിക പറഞ്ഞതായും റിപ്പോർട്ടുണ്ട്​. നിലവിൽ രാജ്യത്തെ ഏറ്റവും പ്രതിഫലം പറ്റുന്ന നടിയാണ്​ ദീപിക. മുമ്പും നടിമാർക്ക്​ തുല്യവേതനം നൽകാത്തതുമായി ബന്ധപ്പെട്ട്​ ദീപിക പ്രതികരിച്ചിട്ടുണ്ട്​.

ഭാരത്​ ഭൂഷനും മീന കുമാരിയും പ്രധാനവേഷങ്ങളിലെത്തി 1952ൽ ഇറങ്ങിയ ബൈജു ബാവ്​രയുടെ റീമേക്കിലായിരുന്നു സഞ്ജയ്​ ലീല ബൻസാലി ദീപികയെയും രൺവീറിനെയും പ്രധാന കഥാപാത്രങ്ങളായി നിശ്ചയിച്ചത്​​. നേരത്തെ, രാംലീല, ബാജിറാവു മസ്താനി, പദ്​മാവത്​ തുടങ്ങിയ ചിത്രങ്ങളിൽ മൂവരും ഒരുമിച്ചിരുന്നു. വലിയ വിജയങ്ങളായ മൂന്ന്​ ചിത്രങ്ങളിൽ രണ്ടെണ്ണത്തിലും പ്രധാന കഥാപാത്രം ദീപികയായിരുന്നു. 

Tags:    
News Summary - Deepika Padukone out of Bhansalis Baiju Bawra for demanding same remuneration as hero Ranveer Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.