ന്യൂഡൽഹി: 2011ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് 'സിന്ദഗി നാ മിലേഗി ദോബാര'. സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച ഒരു രസകരമായ ഓർമ പങ്കുവെക്കുകയാണ് നടൻ അഭയ് ഡിയോൾ. ചിത്രത്തിലെ സുപ്രധാന സീനുകളിലൊന്ന് ചിത്രീകരിക്കുന്നതിനിടെ നടൻ ഋത്വിക് റോഷൻ തെൻറയും ഫർഹാൻ അക്തറിെൻറയും ജീവൻ അപകടത്തിലാക്കിയേക്കുമായിരുന്നുവെന്നാണ് താരം തുറന്ന് പറഞ്ഞത്.
സോയ അക്തറിെൻറ പ്രൊഡക്ഷൻ ബാനറായ ടൈഗർ ബേബി ഫിലിംസിെൻറ ഇൻസ്റ്റഗാം അക്കൗണ്ടിൽ പങ്കുവെച്ച വിഡിയോയിലാണ് അഭയ് അനുഭവം പങ്കുവെച്ചത്. ഋത്വിക്, ഫർഹാൻ, അഭയ് എന്നിവർ ബാഴ്സലോണയിൽ നിന്ന് കോസ്റ്റബ്രാവയിലേക്ക് കാറിൽ സഞ്ചരിക്കുന്ന വേളയിൽ ഋത്വിക് അഭിനയിച്ച അർജുൻ എന്ന കഥാപാത്രത്തിന് ജോലി സംബന്ധമായ ഒരു കോൾ വരുന്നതാണ് ചിത്രത്തിലെ സീൻ.
കാർ ഓടിച്ചിരുന്ന ഋത്വിക് റോഡരികിൽ പാർക്ക് ചെയ്യുന്നതിനിടെ ചാവി ഒാഫാക്കാൻ മറക്കുകയും കാർ അൽപം മുന്നോട്ടുപോകുകയയും ചെയ്തതായാണ് അഭയ് വിവരിക്കുന്നത്. കാറിൽ നിന്നും ഋത്വിക് ഇറങ്ങിയതിന് പിന്നാലെ കാർ താഴ്ചയിലേക്ക് പോകാനായി മുന്നോട്ട് നീങ്ങി. എന്നാൽ ഋത്വിക് പെട്ടെന്ന് തന്നെ ചാവി ഒാഫാക്കി രംഗം ശാന്തമാക്കി. എന്നാൽ അപകടം മണത്ത ഫർഹാൻ മുേമ്പ കാറിൽ നിന്ന് ചാടിയിറങ്ങി പിറകോട്ടേ് ഒാടിയിരുന്നു. താൻ മരിക്കാൻ പോകുകയാണെന്ന് ഉറപ്പിച്ച് കാറിൽ തന്നെ ഇരിക്കുകയായിരുന്നുവെന്ന് അഭയ് വിശദീകരിച്ചു.
മൂവർക്കുമൊപ്പം കത്രീന കൈഫ്, കൽക്കി കൊച്ലിൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫർഹാൻ അക്തറും റിതേശ് സിദ്വാനിയും ചേർന്ന് നിർമിച്ച ചിത്രം സോയ അക്തറാണ് സംവിധാനം ചെയ്തത്. 2011 ജൂലൈ 15ന് റിലീസ് ചെയ്ത ചിത്രം വാണിജ്യ വിജയം നേടിയതിനൊപ്പം നിരൂപക പ്രശംസയും ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.