കോർട്ട് റൂം ഡ്രാമ; 'സരമയാസനം' വരുന്നു

നിരവധി ഷോർട്ഫിലിമുകൾക്കും, വെബ്സീരിസുകൾക്കും ശേഷം സിനിമാടിക്കറ്റ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ഫീച്ചർ ഫിലിമായ സരമയാസനത്തിന്റെ (Saramayasanam) ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ബിൻസീർ ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സഹ നിർമ്മാതാവ് ഡോ. ജയകുമാറാണ്. പൂർണമായും പുതുമുഖങ്ങൾ അണിനിരക്കുന്ന സരമയാസനം ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ടുള്ള കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽ പെടുന്നതാണ്. 2025 ഫെബ്രുവരിയോടെ ചിത്രം പ്രദർശനത്തിനെത്തും.

നവാഗതനായ റീജോ സാംസാണ് സംഗീതം. സിയ ഉൽഹഖ് ആലപിച്ച സരമയാസനത്തിലെ ‘ഉണ്ണിപ്പൂവേ കുഞ്ഞിക്കയ്യിൽ’ എന്ന ഗാനം യൂട്യൂബിൽ ഇതിനോടകം തന്നെ റിലീസ് ചെയ്തിരുന്നു. അഖിൽ എം. ബോസിന്റെതാണ് വരികൾ. മറ്റു ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് പി. ജയചന്ദ്രൻ, ഡയാന ജോസ് എന്നിവരാണ്.

കഥാ രചന -സുബാഷ് തച്ചോടു, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - സിവ മോഹൻ, പ്രൊജക്റ്റ് ഡിസൈനർ - സഞ്ജു കൃഷ്ണ, കോസ്റ്റും - ശ്രീരാഗ് കല്ലിങ്ങൽ, മേക്കപ്പ് - ഷാനു ബത്തേരി, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ റോക്കി പി. റെജി, പ്രൊഡക്ഷൻ മാനേജർ - ഷിയാദ് സി.ഐ., പ്രൊഡക്ഷൻ കൺട്രോളർ- മനു മുരുകൻ, സ്റ്റിൽസ് - ദരുൺ ദാമോദർ, ക്യാമറ അസോസിയേറ്റ് - ജെസ്‌മോൻ ജോസഫ്, അക്ഷയ് ആന്റണി,ഗാഫർ - സുധീപ് പ്രസാദ്, പി.ആർ.ഒ.- സുനിത സുനിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ആകാശ് കെ.ആർ., ജിജീഷ് എം., വിവേക് നാരായണൻ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Tags:    
News Summary - saramayasanam court room Drama Movie First look poster out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.