കണ്ണൂർ: അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് നാളെ തിരിതെളിയിക്കാനിരിക്കെ തലശ്ശേരിയിലും ഒഴിവാക്കൽ വിവാദം. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും കൂത്തുറപമ്പ് സ്വദേശിയുമായ സംവിധായകൻ ടി. ദീപേഷാണ് തന്നെ മേളയിൽ ക്ഷണിച്ചില്ലെന്ന ആരോപണവുമായി രംഗത്തെത്തിയത്.
ജന്മനാട്ടിൽ ആദ്യമായി മേളയെത്തിയിട്ടും ഉദ്ഘാടന ചടങ്ങിൽ നിന്നടക്കം ഒഴിവാക്കിയെന്ന് ദീപേഷ് പറഞ്ഞു. എന്നാൽ, ദീപേഷിെൻറ സിനിമ മേളയിലേക്ക് തിരഞ്ഞെടുക്കാത്തതിനാലാണ് അദ്ദേഹം ആരോപണവുമായി രംഗത്തെത്തിയതെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. എല്ലാകാലങ്ങളിലും സംവിധായകർ ചലച്ചിത്ര അക്കാദമിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് അവരുടെ സിനിമ മേളയിലേക്ക് തിരഞ്ഞെടുക്കാതിരിക്കുേമ്പാഴാണ്.
മുമ്പ് ദീപേഷിെൻറ ചിത്രം മേളയിൽ പ്രദർശിപ്പിച്ചിരുന്നു. അന്നൊന്നും അദ്ദേഹം ആരോപണം ഉന്നയിച്ചിട്ടില്ല. അദ്ദേഹം മേളയുടെ ജൂറി അംഗവുമായിരുന്നു. അന്നൊന്നുമില്ലാത്ത പ്രശ്നം ദീപേഷ് ഇപ്പോൾ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമാണ്. തലശ്ശേരിയിലെ മേളക്ക് ശ്രീനിവാസനെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ, അനാരോഗ്യം കാരണം എത്താൻ സാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
സംവിധായകൻ സലീം അഹമ്മദിനെയും തലശ്ശേരിയിലെ മേളയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും കമൽ പറഞ്ഞു. എറണാകുളത്ത് നടന്ന മേളയിൽ നടൻ സലീംകുമാറിനെ ക്ഷണിച്ചില്ലെന്ന വിവാദം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് തലശ്ശേരിയിലും ഒഴിവാക്കൽ വിവാദം ചർച്ചയായിരിക്കുന്നത്.
ഇതിനിടെ, ദീപേഷിെൻറ ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹത്തെ മേളയിലേക്ക് ക്ഷണിച്ചിരുന്നതായി സംഘാടകർ തന്നെ അറിയിച്ചതായും എ.എൻ. ഷംസീർ എം.എൽ.എ പ്രതികരിച്ചു. എന്നാൽ, എം.എൽ.എയെ ചലച്ചിത്ര അക്കാദമി തെറ്റിദ്ധരിപ്പിച്ചതായിരിക്കുെമന്ന് ദീപേഷ് പറഞ്ഞു. മേളയുടെ ഭാഗമായി തലശ്ശേരിയിൽ സംഘടിപ്പിച്ച ചിത്രതിരശ്ശീലയിലേക്ക് പോലും തന്നെ ക്ഷണിച്ചിട്ടില്ല. ക്ഷണിച്ചു എന്ന് തെളിയിച്ചാൽ കലാ-പൊതുപ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ തയാറാണെന്നും ദീപേഷ് വ്യക്തമാക്കി.
ചൊവ്വാഴ്ച മുതൽ 27വരെയാണ് തലശ്ശേരി ലിബർട്ടി മൂവി കോംപ്ലക്സിൽ മേള നടക്കുന്നത്. ചലച്ചിത്ര അക്കാദമി കറക്കുകമ്പനിയാണെന്നും സലീം കുമാറിനെ മേളയിലേക്ക് ക്ഷണിക്കാതിരുന്നത് ഗ്ലാമർ താരം അല്ലാതിരുന്നതിനാലാണെന്നുമുള്ള ആരോപണം ദീേപഷ് നേരത്തെ ഉന്നയിച്ചിരുന്നു. കൂത്തുപറമ്പ് നഗരസഭ മുൻ അധ്യക്ഷയും നിലവിൽ കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ സി.വി. മാലിനിയുടെ മകനാണ് ദീപേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.