ലുക്മാനും ഇന്ദ്രൻസും ജാഫർ ഇടുക്കിയും; ജാക്സൻ ബസാർ യൂത്ത് ടീസർ പുറത്ത്

സുലൈഖ മൻസിൽ എന്ന ചിത്രത്തിന് ശേഷം ലുക്മാൻ അവറാൻ നായകനാകുന്ന ‘ജാക്സൺ ബസാർ യൂത്ത്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ഇന്ദ്രൻസും ജാഫർ ഇടുക്കിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രം നവാഗതനായ ഷമൽ സുലൈമാൻ ആണ് സംവിധാനം ചെയ്യുന്നത്. ചിന്നു ചാന്ദിനി, ഫാഹിം സഫർ, അഭിരാം രാധാകൃഷ്ണൻ എന്നിവരും വേഷമിടുന്നുണ്ട്.

'വിരട്ടിയോടിക്കാൻ നിക്കണ്ട സാറെ... നടക്കില്ല' എന്ന ലുക്മാൻ അവറാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സംഭാഷണം ടാഗ് ലൈനായി അവതരിപ്പിച്ചാണ് ടീസർ പുറത്ത് വിട്ടിരിക്കുന്നത്. നാളെ ചിത്രം തിയറ്ററിലെത്തും.

ചിത്രത്തിൻറെ രചന ഉസ്മാൻ മാരാത്താണ് നിർവഹിക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും ഗോവിന്ദ് വസന്തയുടേതാണ്. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കരിയയാണ് ചിത്രം നിർമ്മിക്കുന്നത്. കണ്ണൻ പട്ടേരിയാണ് ഛായാഗ്രഹണം. അപ്പു എൻ ഭട്ടത്തിരി, ഷൈജാസ് കെഎം എന്നിവർ എഡിറ്റിംഗ് നിർവഹിക്കുന്നു.

സഹനിർമാണം-ഷാഫി വലിയപറമ്പ, ഡോ. സൽമാൻ (കാം എറ), ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം (ഇമോജിൻ സിനിമാസ്), എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്-അമീൻ അഫ്‌സൽ, ശംസുദ്ദീൻ എം.ടി, വരികൾ-സുഹൈൽ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചൻ, പ്രൊഡക്ഷൻ ഡിസൈനർ-അനീസ് നാടോടി, സ്റ്റീൽസ്-രോഹിത്ത് കെ.എസ്, മേക്കപ്പ്-ഹക്കീം കബീർ, ടൈറ്റിൽ ഡിസൈൻ-പോപ്കോൺ, പരസ്യകല-യെല്ലോ ടൂത്ത്, സ്റ്റണ്ട്-ഫീനിക്‌സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിൻറോ വടക്കാങ്ങര, സഞ്ജു അമ്പാടി, വിതരണം-സെൻട്രൽ പിക്‌ചേഴ്‌സ് റിലീസ്, പി.ആർ.ഒ-ആതിര ദിൽജിത്, എ.എസ് ദിനേശ്.

Tags:    
News Summary - Jackson Bazaar Youth Official Teaser Lukman Avaran Shamal Sulaiman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.