ജയ്​ ഭീമിലെ മുഖത്തടി വിവാദം: പ്രതികരണവുമായി പ്രകാശ്​ രാജ്​

ആമസോൺ പ്രൈമിൽ വിജയകരമായി പ്രദർശനം തുടരുന്ന സൂര്യയുടെ 'ജയ്​ ഭീം' എന്ന ചിത്രവുമായി ബന്ധപ്പെട്ട മുഖത്തടി വിവാദത്തിൽ പ്രതികരണവുമായി നടൻ പ്രകാശ്​ രാജ്​. ചിത്രത്തിൽ പ്രകാശ്​ രാജിന്‍റെ പൊലീസ്​ കഥാപാത്രം അദ്ദേഹത്തോട്​ ഹിന്ദിയിൽ സംസാരിക്കുന്നയാളെ മുഖത്തടിക്കുന്ന രംഗമാണ്​ ചിലർ വിവാദമാക്കിയത്​. ജയ്​ ഭീമിലെ ആ രംഗത്തോട്​ പ്രശ്​നമുള്ളവർ അവരുടെ അജണ്ടയാണ്​ തുറന്നുകാട്ടിയതെന്ന്​​ അദ്ദേഹം പറഞ്ഞു.

"ജയ് ഭീം പോലൊരു സിനിമ കണ്ടതിന് ശേഷം, അവർ അതിൽ ആദിവാസികളുടെ വേദന കണ്ടില്ല, അവരതിൽ അനീതി കാണുകയോ ഭയപ്പെടുകയോ ചെയ്​തില്ല, അവർ കണ്ടത് മുഖത്തടി മാത്രം. അവർക്ക് അത്​ മാത്രമാണ്​ മനസ്സിലായത്​; ഇത് അവരുടെ അജണ്ടയെ തുറന്നുകാട്ടുന്നു".

ഉദാഹരണത്തിന്​, ദക്ഷിണേന്ത്യക്കാർക്കുമേൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതിലുള്ള രോഷം. പ്രാദേശിക ഭാഷ അറിയാവുന്ന ഒരാൾ ചോദ്യം ചെയ്യലിൽ നിന്ന് രക്ഷപ്പെടാൻ ഹിന്ദിയിലാണ് സംസാരിക്കുന്നത് എന്നറിയുമ്പോൾ ഒരു കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ എങ്ങനെ പ്രതികരിക്കും?. അത്​ എന്തായാലും രേഖപ്പെടുത്തേണ്ടതാണ്​, അല്ലേ...

1990 കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആ കഥാപാത്രത്തിലേക്ക്​ ഹിന്ദി അടിച്ചേൽപ്പിച്ചിരുന്നെങ്കിൽ ഇങ്ങനെയേ പ്രതികരിക്കൂ. ഒരുപക്ഷേ അത് കൂടുതൽ തീവ്രമായി തോന്നുന്നുണ്ടെങ്കിൽ, അത് എന്റെ ചിന്ത കൂടിയാണ്, ആ ചിന്തയിൽ ഞാൻ ഉറച്ചുനിൽക്കുന്നു. - ചിത്രത്തിലെ പ്രത്യേക രംഗം വിശദീകരിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു,

ഇത്തരം വിവാദങ്ങളോട് പ്രതികരിക്കുന്നതിൽ അർത്ഥമില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. "സ്‌ക്രീനിൽ പ്രകാശ് രാജ് ആയിരുന്നത് കൊണ്ടാണ് അടിയുടെ രംഗം ചിലരെ അലോസരപ്പെടുത്തിയത്. അവർ ഇപ്പോൾ എന്നെക്കാൾ നഗ്നരായി പ്രത്യക്ഷപ്പെടുന്നു, കാരണം അവരുടെ ഉദ്ദേശ്യം വെളിപ്പെട്ടിരിക്കുന്നു. ആദിവാസികളുടെ വേദന അവരെ വേദനിപ്പിച്ചിട്ടില്ലെങ്കിൽ, ഞാൻ പറയുന്നത് ഇത്രമാത്രം: Unakku avvalavuthaan purinjudhaa da, nee Thaana avan? (നിനക്ക്​ അത്ര മാത്രമാണ്​ മനസ്സിലായത്​.. നിങ്ങളാണോ ആ വ്യക്തി?) ഇത്തരം ര്‍ക്കടമുഷ്‌ടിക്കാരോട്​ പ്രതികരിക്കുന്നതിൽ അർത്ഥമില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Jai Bhim actor Prakash Raj reacts to slapping controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.