ചെന്നൈ: ജയ് ഭീം സിനിമയിലെ മുഖത്തടി രംഗത്തെ തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരണവുമായി നടൻ പ്രകാശ് രാജ്. ഒരു ന്യൂസ് പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് പ്രകാശ് രാജിന്‍റെ പ്രതികരണം. പ്രത്യേക അജണ്ടയുള്ളവരാണ് ഇത്തരം വിവാദങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
ജയ് ഭീം സിനിമ കണ്ടതിന് ശേഷം ആദിവാസി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ അവർ കണ്ടില്ല. കടുത്ത അനീതികളും അവർക്ക് കാണാനായില്ല. മുഖത്തടിക്കുന്ന സീൻ മാത്രമാണ് അവർ ശ്രദ്ധിച്ചത്. തമിഴ് അറിഞ്ഞിട്ടും ഹിന്ദി സംസാരിക്കുകയാണ് ഒരാളെന്ന് തോന്നിയാൽ ചോദ്യം ചെയ്യുന്ന സമയത്ത് പൊലീസ് ഓഫീസർ പിന്നെ ഏത് രീതിയിലാണ് പ്രതികരിക്കേണ്ടത്.
1990കളിലാണ് സിനിമയുടെ കഥ നടക്കുന്നത്. ആ സമയത്ത് ഒരാളുടെ മേൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നുവെന്ന് തോന്നിയാൽ ഈ രീതിയിൽ തന്നെയാവും പ്രതികരണമെന്നാണ് തന്‍റെ ചിന്തയെന്ന് പ്രകാശ് രാജ് പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കേണ്ട ആവശ്യമില്ല. സ്ക്രീനിൽ പ്രകാശ് രാജായതാണ് അവരുടെ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.