'ജയസൂര്യ വിനായകൻ കോംബോ'; ഒസ്‌ലർ ടീമിന്‍റെ രണ്ടാം ചിത്രം ആരംഭിച്ചു

കടമറ്റത്തു കത്തനാർ എന്ന ചിത്രത്തിനു ശേഷം ജയസൂര്യ വീണ്ടും ക്യാമറക്കുമുന്നിലെത്തുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു. മാർച്ച് പതിനഞ്ച് ശനിയാഴ്ച്ച കൊച്ചിയിലെ മുളന്തുരുത്തി ശ്രീകൃഷ്ണ തിയേറ്ററിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്.

ലളിതമായ ചടങ്ങിൽ പ്രശസ്ത നടൻ സണ്ണി വെയ്ൻ സ്വിച്ചോൺ കർമവും, ശ്രീമതി സരിത ജയസൂര്യ ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടായിരുന്നു ചിത്രത്തിന് തുടക്കം. നേരത്തേ സാഹിത്യകാരി ശ്രീകലാ എസ്. മോഹൻ ആദ്യ ഭദ്രദീപം തെളിയിച്ചിരുന്നു. അനുഗ്രഹീതൻ ആന്‍റണി എന്ന ചിത്രം സംവിധാനം ചെയ്ത പ്രിൻസ് ജോയ് ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് മമ്മൂട്ടിയും, ജയറാമും മുഖ്യ വേഷങ്ങളിലഭിനയിച്ച് വിജയം നേടിയ അബ്രഹം ഒസ്ലർ എന്ന ചിത്രത്തിനു ശേഷം മിഥുൽ മാനുവൽ തോമസ്സും, ഇർഷാദ് എം. ഹസ്സനും ചേർന്ന് നേരമ്പോക്ക് ഫിലിംസിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രമാണിത്.

ജയസൂര്യ, വിനായകൻ കോംബോ പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകം സൃഷ്ടിക്കാൻ പോന്നതാണ്. ആ കൗതുകം നിലനിർത്തിക്കൊണ്ടുതന്നെയാണ് അണിയറ പ്രവർത്തകർ ഈ ചിത്രത്തെ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്.

ഫാന്‍റസി കോമഡി ജോണറിലുള്ളതാണ് ഈ ചിത്രം.

ജയസൂര്യ, വിനായകൻ എന്നിവർക്കു പുറമേ പ്രശസ്ത റാപ് സിങ്ങർ ബേബിജീൻ ചിത്രത്തിലെ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുരേഷ് കൃഷ്ണ ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി, നിഹാൽ എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണി നിരക്കുന്നു.

ജയിംസ് സെബാസ്റ്റ്യനാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം - ഷാൻ റഹ്മാൻ. ഛായാഗ്രഹണം - വിഷ്ണുശർമ. എഡിറ്റിങ് - ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ ഡിസൈനർ - അരുൺ വെഞ്ഞാറമ്മൂട്.

കലാസംവിധാനം -മഹേഷ് പിറവം. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ് സ്റ്റ്യും - ഡിസൈൻ - സിജി നോബിൾ തോമസ്.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, ആക്ഷൻ - ഫീനിക്സ് പ്രഭു.

ഡിസൈൻ- യെല്ലോ ടൂത്ത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - സുനിൽ സിംഗ്, സജിത് പി.വൈ. പ്രൊഡക്ഷൻ മാനേജർ - നജീർ നസീം. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജേഷ് സുന്ദരം. പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ.

Tags:    
News Summary - 'Jayasurya Vinayakan Combo'; Osler team's second film begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.