ന്യൂഡൽഹി: സിനിമ നിർമാതാവായി നടി സാമന്ത റൂത്ത് പ്രഭു. തന്റെ നിർമാണ കമ്പനിയായ ട്രാലാല മൂവിങ് പിക്ചേഴ്സിന്റെ ആദ്യ ചിത്രം റിലീസിന് തയാറെടുത്തിരുക്കുന്നു എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടി. 'ശുഭം' എന്നാണ് ചിത്രത്തിന്‍റെ പേര്. ചിത്രം ഒരു കോമഡി ത്രില്ലർ ആയിരിക്കുമെന്നാണ് റിപ്പോർട്ട്.
"ട്രാലാല മൂവിങ് പിക്‌ചേഴ്‌സിലെ ആദ്യ നിർമാണമായ ശുഭം റിലീസിന് തയാറാണെന്ന് ആവേശത്തോടെ അറിയിക്കുകയാണ്. കാത്തിരിക്കൂ" -എന്ന് ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സാമന്ത സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 2023-ലാണ് ട്രലാല മൂവിങ് പിക്‌ചേര്‍സ് എന്ന പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചതായി സാമന്ത അറിയിച്ചത്.
വസന്ത് മാരിഗന്തിയുടെ രചനയിൽ പ്രവീൺ കാന്ദ്രെഗുലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹർഷിത് മൽഗിറെഡ്ഡി, ശ്രിയ കോന്തം, ചരൺ പെരി, ശാലിനി കൊണ്ടേപ്പുടി, ഗവിറെഡ്ഡി ശ്രീനിവാസ്, ശ്രാവണി എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു.
നിർമാതാവ് എന്ന നിലയിൽ സാമന്തയുടെ അരങ്ങേറ്റം മാത്രമല്ല, സമൂഹത്തിൽ സ്വാധീനം ചെലുത്തുന്ന സിനിമ സൃഷ്ടിക്കുക എന്ന നടിയുടെ കാഴ്ചപ്പാടുമായി യോജിക്കുന്ന സിനിമ കൂടിയാണെന്നാണ് വിവരം. സാമൂഹിക പ്രശ്‌നങ്ങളെയും സമകാലിക വിഷയങ്ങളെയും സമന്വയിപ്പിക്കുന്ന സവിശേഷമായ ആഖ്യാനം വാഗ്ദാനം ചെയ്യുന്ന ചിത്രമായിരുക്കും ശുഭം എന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.