ബേസിൽ ഇനി തമിഴിലേക്കോ? ലൊക്കേഷന്‍ ചിത്രം വൈറലാകുന്നു...

മലയാളത്തിന്‍റെ പ്രിയതാരം ബേസിൽ ജോസഫ് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ശിവകാര്‍ത്തികേയന്‍ നായകനാകുന്ന 'പരാശക്തി' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ബേസിൽ എന്നാണ് റിപ്പോർട്ട്. ചിത്രത്തിന്‍റെ ചിത്രീകരണം ശ്രീലങ്കയിൽ നടക്കുകയാണ്. എന്നാൽ ചിത്രത്തിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ബേസിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ചിത്രത്തിൽ രവി മോഹൻ, ശ്രീലീല, അഥർവ, ദേവ് രാംനാഥ്, പൃഥ്വി രാജൻ, ഗുരു സോമസുന്ദരം എന്നിവരുൾപ്പെടെ നിരവധി താരങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ശ്രീലങ്കയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഷെഡ്യൂളില്‍ ബേസില്‍ ജോയിന്‍ ചെയ്‌തെന്നാണ് വിവരം. ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് ശ്രീലങ്കയില്‍ നിന്നുള്ള ലൊക്കേഷനിലേതാണെന്നാണ് കരുതപ്പെടുന്നത്. ബേസിലിനൊപ്പം ഇരിക്കുന്ന രവി മോഹനേയും ചിത്രത്തില്‍ കാണാം.

ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ മാസം മധുരയില്‍ പൂര്‍ത്തിയായിരുന്നു. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സൂരറൈ പോട്ട്രിനും പാവ കഥൈകള്‍ക്കും ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് പരാശക്തി. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് രവി മോഹൻ എത്തുന്നതെന്നാണ് വിവരം.

1965ല്‍ തമിഴ്‌നാട്ടിലെ കോളേജുകളില്‍ ഹിന്ദി അടിച്ചേല്പിക്കലിനെതിരെ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് പരാശക്തിയുടെ കഥ നടക്കുന്നത്. വിദ്യാർഥി നേതാവായാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത്. 

Tags:    
News Summary - Basil Joseph Tamil debut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.