സൂപ്പർ ഹിറ്റായി മാറിയ ബേസിൽ ജോസഫിന്‍റെ ടൊവീനോ തോമസ് ചിത്രം 'മിന്നൽ മുരളി' വ്യാപക പ്രശംസയാണേറ്റുവാങ്ങുന്നത്. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ എന്ന വിശേഷണത്തോടെ എത്തിയ ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്തത്. സൂപ്പർ ഹീറോയുടെ കഥയോടൊപ്പം മനോഹരമായ പ്രണയകഥ കൂടി പറയുന്ന ചിത്രത്തെയും ഓരോ കഥാപാത്രങ്ങളെയും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
ടൊവീനോയ്ക്കും ഗുരു സോമസുന്ദരത്തിനും ഒപ്പം ജൂഡ് ആന്‍റണി ജോസഫും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അനീഷ് എന്ന ജൂഡിന്‍റെ കോമഡി കഥാപാത്രം ഏറെ കൈയടി നേടി. കഴിഞ്ഞ ദിവസം ജൂഡ് ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലായിരിക്കുകയാണ്. ഗുരു സോമസുന്ദരത്തിനൊപ്പം യാത്ര ചെയ്യുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. ഇതിന് നൽകിയ അടിക്കുറിപ്പാണ് ശ്രദ്ധേയമായത്.
'മിന്നൽ മുരളിയെ പറ്റിച്ച് ഡയറക്ടർ അറിയാതെ, കാസെറ്റ് കോപ്പിയുമായി ഷിബുവിന്‍റെ കൂടെ വേളാങ്കണ്ണിക്ക് ടൂർ പോകുന്ന അനീഷ്. ശേഷം സ്ക്രീനിൽ' -എന്നായിരുന്നു പോസ്റ്റ്. ഇതോടെ പോസ്റ്റ് വൈറലായി.
ജൂഡിന്‍റെ സിനിമയിൽ ഗുരു സോമസുന്ദരം അഭിനയിക്കാൻ പോകുകയാണോയെന്നാണ് ആരാധകരുടെ ചോദ്യം. 'ശേഷം സ്ക്രീനിൽ' എന്നത് ഇതിന്‍റെ സൂചനയാണോയെന്നും ആളുകൾ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.