കൊച്ചി: ഏഴുവർഷത്തോളം നീണ്ട തെൻറ ന്യായാധിപകാലത്തെ വിധിന്യായങ്ങളിൽ ഏറെയും സ്വാധീനിച്ചത് രാഷ്ട്രശിൽപി ഡോ. ബി.ആർ. അംബേദ്കറിെൻറ കാഴ്ചപ്പാടും നിലപാടുകളുമാണെന്ന് 'ജയ് ഭീം' സിനിമയിലൂടെ ശ്രദ്ധേയനായ ജസ്റ്റിസ് എ. ചന്ദ്രു. പെരിയാർ, മാർക്സ് തുടങ്ങി തെൻറ ജീവിതത്തെ പലകാലങ്ങളിൽ സ്വാധീനിച്ചവരുണ്ട്. എന്നാൽ ജാതീയത, ദലിതരുടെ പ്രശ്നങ്ങൾ തുടങ്ങി മുന്നിലെത്തുന്ന കേസുകളെല്ലാം തന്നെ നയിച്ചത് അംബേദ്കറിലേക്കാണ്.
ജാതിയും ഇന്ത്യൻ രാഷ്ട്രീയ, സാമൂഹിക വ്യവസ്ഥിതിയിലെ മുഖ്യഘടകമാണെന്ന് തിരിച്ചറിഞ്ഞത് അംബേദ്കറിലൂടെയാണെന്നും അദ്ദേഹം 'മാധ്യമ'േത്താട് പറഞ്ഞു. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ അനുസ്മരണത്തിന് കൊച്ചിയിലെത്തിയതായിരുന്നു ജസ്റ്റിസ് ചന്ദ്രു.
'ജയ് ഭീം' സിനിമയിൽ നടൻ സൂര്യ അവതരിപ്പിച്ചത് ജസ്റ്റിസ് ചന്ദ്രുവിെൻറ ജീവിതമായിരുന്നു. ഈ സിനിമ പ്രതീക്ഷിക്കാനാവാത്ത തലത്തിലേക്കുയർന്നതിലും സമൂഹത്തിൽ ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവന്നതിലും ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 1993ലായിരുന്നു സിനിമക്കാധാരമായ സംഭവം. എന്നാൽ ഇന്നും സമാനസംഭവങ്ങൾ ഒട്ടേറെ അരങ്ങേറുന്നുണ്ട്. രാജാക്കണ്ണ് കസ്റ്റഡി മരണംപോലുള്ള കേസുകൾ തങ്ങൾക്ക് ശരിയായ രീതിയിലുള്ള പരിശീലനവും ഉൾക്കാഴ്ചയുമാണ് തന്നത്. നീതിയും ന്യായവും എളുപ്പത്തിലും കൃത്യമായും ഉറപ്പുവരുത്താൻ അത് സഹായിച്ചു. ഇതാണ് പ്രധാനമായുണ്ടായ മാറ്റം. എന്നാൽ, സ്റ്റേറ്റിെൻറയും പൊലീസിെൻറയും മനോഭാവം അതുപോലെതന്നെ തുടരുകയാണ്. സിനിമയിൽ കാണിക്കുന്നതിെനക്കാൾ ഏറെയിരട്ടി ക്രൂരമർദനങ്ങളാണ് യഥാർഥ ജീവിതത്തിൽ രാജാക്കണ്ണും കൂട്ടരും അനുഭവിച്ചത്. യഥാർഥത്തിൽ സംഭവിച്ചതിെൻറ 10 ശതമാനമേ സിനിമയിലുള്ളൂ. ഗോത്രവിഭാഗത്തിൽപെട്ട അനേകംപേർ നമുക്കിടയിൽ ജീവിക്കുന്നുണ്ടെന്ന കാര്യം പലരും അറിഞ്ഞത് ജയ് ഭീമിലൂടെയാണ്.
തമിഴ്നാട്ടിൽ ഇരുള വിഭാഗമുൾെപ്പടെയുള്ളവരുടെ ക്ഷേമത്തിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇടപെട്ട് പല കാര്യങ്ങളും ചെയ്തുവെന്നതും സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.