തന്നെ ഷാറൂഖിനോടുപമിച്ച് കങ്കണ; കോൺവെന്‍റ് വിദ്യാഭ്യാസം നേടിയ ഷാറൂഖിനെ പോലെയായിരുന്നില്ല തന്‍റെ ജീവിതം

ബ്ലോക് ബസ്റ്റർ ചിത്രമായ ഗാങ്സ്റ്ററിന്‍റെ 15ാം വാർഷിക ദിനത്തിൽ സ്വയം ഷാറൂഖ് ഖാനോട് ഉപമിച്ച കങ്കണ റണാവത്ത്. ട്വിറ്ററിലായിരുന്നു താരത്തിന്‍റെ അഭിപ്രായ പ്രകടനം. തന്‍റേയും ഷാറൂഖ് ജിയുടേയും കരിയറിലെ വിജയഗാഥയായിരുന്നു ഗാങ്സ്റ്റർ എന്ന് കങ്കണ അഭിപ്രായപ്പെട്ടു.

എന്നാൽ ഡൽഹിയിൽ കോൺവെന്‍റ് വിദ്യാഭ്യാസം ലഭിച്ച ഷാറൂഖ് ജിയും താനും തമ്മിൽ നിരവധി വ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും കങ്കണ ചൂണ്ടിക്കാട്ടി. 'ഷാറൂഖിന്‍റെ മാതാപിതാക്കൾക്ക് സിനിമയുമായി ബന്ധമുണ്ടായിരുന്നു. തനിക്ക് ഒരു ഇംഗ്ലീഷ് വാക്ക് പോലും സംസാരിക്കാൻ അറിയുമായിരുന്നില്ല. കാര്യമായ വിദ്യാഭ്യാസമില്ല, ഹിമാചലിലെ ഒരു കുഗ്രാമത്തിൽ നിന്നായിരുന്നു ഞാൻ വന്നത്.' താരം ട്വിറ്ററിൽ എഴുതി.

'സ്വന്തം പിതാവുമായും മുത്തച്ഛനുമായും യുദ്ധം ചെയ്തുകൊണ്ടാണ് ഓരോ നിമിഷവും കടന്നുപോയത്. അവർ എന്‍റെ ജീവിതം ദയനീയമാക്കി. 15 വർഷങ്ങൾക്കുശേഷവും ഓരോ ദിവസും പോരാടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ അതൊന്നും വ്യർഥമായില്ല. എല്ലാവർക്കും നന്ദി.' -ഇതായിരുന്നു കങ്കണയുടെ ട്വീറ്റ്.

Tags:    
News Summary - Kangana Ranaut compares herself to Shah Rukh Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.