രാജ്യത്തുള്ള ജനങ്ങൾ തന്നെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്ന് സ്വയം പുകഴ്ത്തി നടിയും ബിജെപി സ്ഥാനാർഥിയുമായ കങ്കണ റണാവുത്ത്. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രചരണ റാലിയിലായിരുന്നു കങ്കണയുടെ പ്രതികരണം. ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തിൽ നിന്നാണ് നടി മത്സരിക്കുന്നത്.
'രാജ്യം മുഴുവൻ ഞെട്ടിയിരിക്കുകയാണ്.രാജസ്ഥാനിലോ ബംഗാളിലോ ഡല്‍ഹിയിലോ മണിപ്പൂരിലോ എന്നിങ്ങനെ രാജ്യത്ത് എവിടെ പോയാലും എല്ലായിടത്ത് നിന്നും എനിക്ക് സ്നേഹവും ബഹുമാനവും ലഭിക്കുന്നു. അമിതാഭ് ബച്ചന് ശേഷം ഇത്രയും സ്നേഹവും ബഹുമാനവും സിനിമ മേഖലയിൽ നിന്ന് ലഭിക്കുന്നത് എനിക്ക് മാത്രമാണ്. അത് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും'- കങ്കണ പറഞ്ഞു.
ജൂൺ ഒന്നിനാണ് മാണ്ഡിയിൽ വോട്ടെടുപ്പ് നടക്കുന്നത്. മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി വീർഭദ്രസിങ്ങിന്റെ മകൻ വിക്രമാദിത്യ സിങ് ആണ് കങ്കണയുടെ എതിരാളി.
'എമർജൻ'സിയാണ് കങ്കണയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായിട്ടാണ് കങ്കണ എത്തുന്നത്. ഇന്ത്യയുടെ അടിയന്തരാവസ്ഥ കാലമാണ് ചിത്രത്തിന്റെ പ്രമേയം. കങ്കണയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജൂൺ 14 നാണ് 'എമർജൻസി' തിയറ്ററുകളിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.