രാജസ്ഥാൻ മട്ടൻ കറിയായ ലാൽ മാസിനെ പ്രശംസിക്കുന്ന നടിയും ഹിമാചലിലെ ബിജെപി സ്ഥാനാര്‍ഥിയുമായ കങ്കണയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. താൻ ബീഫും റെഡ് മീറ്റോ കഴിക്കാറില്ലെന്ന് നടി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പഴയ ട്വീറ്റ് ഇടംപിടിച്ചത്. നേരത്തെ മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിജയ് വഡേത്തിവാര്‍ കങ്കണ ബീഫ് കഴിക്കുമെന്ന് ആരോപിച്ചിരുന്നു. ഇതിനെതിരെ നടി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
'ഞാന്‍ ബീഫോ മറ്റ് റെഡ് മീറ്റോ കഴിക്കാറില്ല. എന്നെക്കുറിച്ച് പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ കിംവദന്തികള്‍ ലജ്ജാകരമാണ്. ദശാബ്ദങ്ങളായി ഞാന്‍ യോഗ, ആയുര്‍വേദ ജീവിതരീതികളെ പിന്തുടരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം തന്ത്രങ്ങളിലൂടെ എന്റെ പ്രതിച്ഛായ തകര്‍ക്കാനാകില്ല. എന്റെ ആളുകള്‍ക്ക് എന്നെ അറിയാം, അവർക്കറിയാം ഞാൻ അഭിമാനിയായ ഒരു ഹിന്ദു ആണെന്ന്. അവരെ തെറ്റിദ്ധരിപ്പിക്കാൻ യാതൊന്നിനും കഴിയില്ല, ജയ് ശ്രീ റാം'- കങ്കണ കുറിച്ചു. ഇതിന് പിന്നാലെയാണ് രാജസ്ഥാൻ റെഡ്മീറ്റ് വിഭവത്തെക്കുറിച്ചുള്ള നടിയുടെ ട്വീറ്റ് ഇടംപിടിച്ചത്.
മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിജയ് വാദിത്തിവാരാണ് ആദ്യം കങ്കണ ബീഫ് കഴിക്കുമെന്ന് പറഞ്ഞത്. കങ്കണയുടെ പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കിയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന. കങ്കണ ബീഫ് കഴിക്കുമെന്നും ബീഫ് ഇഷ്ടമാണെന്നും എക്‌സില്‍ കങ്കണ പറഞ്ഞതായി അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.