സ്ത്രീവിരുദ്ധ പരാമർശം; നടൻ ദർശന് നേരെ ചെരുപ്പേറ്

ബെംഗളൂരു: സിനിമ പ്രമോഷനിടെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയതിന് കന്നഡ താരം ദർശന് നേരെ ചെരുപ്പേറ്. ഏറ്റവും പുതിയ ചിത്രമായ ക്രാന്തിയുടെ പ്രചരണഭാഗമായി പങ്കെടുത്ത പരിപാടിയിലാണ് കാണികളിലൊരാൾ നടന് നേരെ  ചെരുപ്പെറിഞ്ഞത്. ദർശന്റെ വാക്കുകൾ ഏറെ വിവാദമായിട്ടുണ്ട്.

ക്രാന്തി സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിലാണ് നടൻ വിവാദ പരാമർശം നടത്തിയത്.' ഭാഗ്യദേവത എല്ലായ്പ്പോഴും നമ്മുടെ വാതിലുൽ മുട്ടണമെന്നില്ല. അവള്‍ മുട്ടുമ്പോള്‍ അവളെ ബലമായി പിടിച്ച് കിടപ്പുമുറിയിലേക്ക് വലിച്ചിഴക്കണം. അതിനു ശേഷം അവളെ നഗ്നയാക്കണം. അവള്‍ക്കു വസ്ത്രങ്ങള്‍ നല്‍കിയാല്‍ അവള്‍ പുറത്തു പോകും'- എന്നായിരുന്നു ദര്‍ശൻ പറഞ്ഞത്

നടന്റെ വാക്കുകളെ രൂക്ഷമായി വിമർശിച്ച് നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. 2011 ൽ ഭാര്യയെ ഉപദ്രവിച്ചതിന് ദർശനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.



Tags:    
News Summary - Kannada actor Darshan hit with a slipper at Kranti event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.