കന്നഡ ചലച്ചിത്ര നിർമാതാവ് സൗന്ദര്യ ജഗദീഷിനെ ബംഗളൂരുവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ ഭാര്യ രേഖയാണ് തൂങ്ങിയ നിലയിൽ കണ്ടത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രേഖയുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൗന്ദര്യ ജഗദീഷിന്റെ മൃതദേഹം സംസ്‌കാര ചടങ്ങുകൾക്കായി വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചുകാലങ്ങളായി ജഗദീഷ് സാമ്പത്തിക പ്രതിസന്ധി നേരിടുകയായിരുന്നെന്ന് സുഹൃത്തുക്കൾ ദേശീയ മാധ്യമത്തിനോട് പറഞ്ഞു. വീട് ജപ്തി ചെയ്തെന്നും, മുന്‍പ് ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു എന്നുമാണ് വിവരം. ഈയിടെയായിരുന്നു ജഗദീഷിന്റെ ഭാര്യാമാതാവിന്റെ മരണം. ജഗദീഷിന് വലിയ ആത്മബന്ധമുണ്ടായിരുന്നുവെന്നും വിയോഗത്തില്‍ അതീവദുഃഖിതനായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.സ്‌നേഹിതരു, അപ്പു പപ്പു, രാമലീല തുടങ്ങിയ ചിത്രങ്ങളിലൂടെ ജഗദീഷ് പ്രശസ്തി നേടുന്നത്.
ബെംഗളൂരുവിലെ പ്രശസ്തമായ പബ്ബായ ജെറ്റ്ലാഗ് ജഗദീഷിന്റെതാണ്. അനുവദിച്ച സമയത്തിനപ്പുറം പബ് തുറന്നുപ്രവര്‍ത്തിച്ചതിൽ അടുത്തിടെ ജഗദീഷിനെതിരെ കേസ് എടുത്തിരുന്നു. താരങ്ങളായ ദർശൻ, ധനഞ്ജയ്, റോക്ക്‌ലൈൻ വെങ്കിടേഷ് എന്നിവർ പാർട്ടിയിൽ അന്ന് പബ്ബിലെ പാർട്ടയിൽ ഉണ്ടായിരുന്നു. തുടർന്ന് നടൻ ദർശനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പാർട്ടിയല്ല അത്താഴവിരുന്നാണ് നടന്നതെന്നാണ് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.