പി എസ് വിനോദ് രാജ് സംവിധാനം ചെയ്ത ചിത്രം 'കൊട്ടുകാളി'യെ പ്രശംസിച്ച് സംവിധായകൻ കാർത്തിക് സുബ്ബരാജ്. സൂരിയും അന്ന ബെന്നുമാണ് സിനിമയിൽ പ്രധാന കഥാപാത്രത്തിലെത്തുന്നത്. സിനിമയുടെ സംവിധാനത്തേയും കഥയെയും അഭിനയത്തേയുമെല്ലാം അദ്ദേഹം പ്രശംസിച്ചു. ലോക സിനിമയെ തമിഴകത്തെ തിയറ്ററിൽ പരിചയപ്പെടുത്തുകയാണ് കൊട്ടുകാളിയെന്ന് പറയുകയാണ് കാർത്തിക് സുബ്ബരാജ്.
'തമിഴകത്തെ മുഖ്യധാരാ തിയറ്റർ പ്രേക്ഷകർക്ക് കൊട്ടുകാളി ലോകസിനിമയെ പരിചയപ്പെടുത്തുന്നുണ്ട്. നിറഞ്ഞ സദസ്സിൽ ഈ സിനിമ കാണാൻ കഴിഞ്ഞത് മികച്ച അനുഭവമായിരുന്നു. നമ്മുടെ സംസ്‌കാരത്തിൽ വേരൂന്നിയ അന്ധവിശ്വാസങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകിയ സിനിമയാണ് കൊട്ടുകാളി. പി എസ് വിനോദ് രാജ് മികച്ച സംവിധായകനാണ്. 'പെബിൾസിൽ' അദ്ദേഹം നമ്മളെ ഒരു അച്ഛനും മകനുമൊത്ത് ഒരു നീണ്ട നടത്തത്തിന് കൊണ്ടുപോയി. ഇവിടെ ഒരു കുടുംബത്തിനൊപ്പം ഒരു വലിയ ഷെയർ ഓട്ടോ റൈഡിന് കൊണ്ടുപോയി. അതിനൊപ്പം കുറച്ച് ജീവിതപാഠങ്ങളും.
സൂരി-അന്ന ബെൻ ഇവരുടെ മികച്ച റിയലിസ്റ്റിക് പ്രകടനമായിരുന്നു അതോടൊപ്പം മികച്ച എല്ലാ അഭിനേതാക്കളും മികച്ച അഭിനയം കാഴ്ചവെച്ചു,' കാർത്തിക് എക്സിൽ കുറിച്ചും. അതോടൊപ്പം മികച്ച ഛായഗ്രഹകനെയും സൗണ്ട് ഡിസൈനറെയും അദ്ദേഹം അഭിനന്ദിക്കുന്നുണ്ട്. പ്രൊഡ്യൂസർ സിവ കാർത്തികേയന് ഇതുപോലൊരു സിനിമ എടുത്തതിന് കാർത്തിക് സുബ്ബരാജ് നന്ദി പറയുന്നുണ്ട്. ആരാധകരോട് ഇത് തിയറ്ററിൽ നിന്നും മിസ് ചെയ്യരുതെന്നും സുബ്ബരാജ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.