ഒരു ഇടവേളക്ക് ശേഷം പുറത്തിറങ്ങിയ ദുൽഖർ സൽമാൻ ചിത്രമാണ് ' ലക്കി ഭാസ്കർ'. ഒക്ടോബർ 31 ന് പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രം ഒ.ടി.ടിയിലെത്തുകയാണ്. നവംബർ 28ന് നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുന്നത്. തെലുങ്കിനെ കൂടാതെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം കാണാം. നെറ്റ്ഫ്ലിക്സ് ഇന്ത്യ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രം തിയറ്ററുകളിൽ നിന്ന് മികച്ച വിജയമാണ് നേടിയത്. 110 കോടിയിലധികമാണ് ആഗോളതലത്തിൽ നേടിയത്. കേരളത്തിൽ നിന്നും തമിഴ് നാട്ടിൽ നിന്നും മികച്ച കളക്ഷൻ സ്വന്തമാക്കിയിരുന്നു.
പീരീഡ് ഡ്രാമ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങിയ ചിത്രമാണ് ലക്കി ഭാസ്കർ.1992-ല്‍ ബോംബ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. വെങ്കി അറ്റ്‌ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം കേരളത്തിലും ഗള്‍ഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്. മീനാക്ഷി ചൗധരിയായിരുന്നു നായിക. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.