കുട്ടനാട്: കാലമെത്ര കഴിഞ്ഞാലും പ്രൗഢിയിൽ ഇടിവില്ലാത്ത ചിലയിടങ്ങൾ എല്ലാ നാട്ടിലുമുണ്ടാകും. അത്തരമൊരു നാടാണ് കുട്ടനാട്ടിലെ കാവാലം മൂലശ്ശേരി. സിനിമക്കാരുടെ ഇഷ്ട ലൊക്കേഷനാണ് അന്നും ഇന്നും മൂലശ്ശേരി. കുട്ടനാട് കാവാലത്തെ പുരാതനമായ ഈ സിറ്റി കച്ചവട തന്ത്രങ്ങളുടെ ഈറ്റില്ലം മാത്രമായിരുന്നില്ല. ഒരു നഗര-ഗ്രാമ പശ്ചാത്തലത്തിെൻറ അടയാളമായിരുന്നു. അതുകൊണ്ട് തന്നെ ഷൂട്ടിങ് സെറ്റിടാതെ തന്നെ ഇവിടം സിനിമകളിൽ ഇടം നേടി.
ആയിരപ്പറ, കണ്ണെഴുതി പൊട്ടുംതൊട്ട്, വെനീസിലെ വ്യാപാരി, ആമേൻ, പുള്ളിപ്പുലിയും ആട്ടിൻ കുട്ടിയും, ചൂള, കുട്ടനാടൻ ബ്ലോഗ് തുടങ്ങി അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ നിരവധി ചിത്രങ്ങൾ മൂലശ്ശേരി വഴിഓടി. നിരവധി അന്യഭാഷ ചിത്രങ്ങളുടെ ഷൂട്ടിങ്ങും ഇവിടെ നടന്നു. വെള്ളവും കരയും കടകളും ചേരുന്ന പ്രദേശമെന്നതാണ് മൂലശ്ശേരിയുടെ പ്രത്യേകത.
കോട്ടയം, ചങ്ങനാശ്ശേരി, ആലപ്പുഴ എന്നിവടങ്ങളിൽനിന്ന് ഒഴുകുന്ന വിവിധ ആറുകളുടെ സംഗമസ്ഥാനമാണിത്. മൂലശ്ശേരി ബോട്ട്ജെട്ടിയും പാലങ്ങളും പിള്ളേച്ചെൻറ ചായക്കടയും പഴക്കം ചെന്ന രണ്ടു നില കെട്ടിടവുമൊക്കെയാണ് മൂലശ്ശേരിയിലേക്ക് സിനിമക്കാരെ ആകർഷിച്ചത്. പമ്പയാറിെൻറ കൈവഴി തീരത്തെ മൂലശ്ശേരിയിൽ 40വർഷം മുമ്പ് ജീവിച്ചുവരുന്നവർക്കും ഈ നാടിെൻറ വസന്തത്തെക്കുറിച്ച് പറയാൻ ഏെറയുണ്ട്. മൂലശ്ശേരി ജില്ലയിലെ തന്നെ പ്രധാന കേന്ദ്രമായിരുന്നു. ബോട്ട് മാർഗം കൊല്ലം, കോട്ടയം, ആലപ്പുഴ എന്നിവടങ്ങളിൽനിന്ന് ആളുകൾ പലപല ആവശ്യങ്ങൾക്ക് വന്നുപോയിരുന്ന സ്ഥലം. വലിയ കച്ചവട സ്ഥാപനങ്ങൾ, റേഷൻ കട, വില്ലേജ് ഓഫിസ്, കൃഷി ഓഫിസ്, കള്ളുഷാപ്, നെല്ലുകുത്ത് മില്ല്, കുട്ടനാട്ടിലെ ചെറുകിട കച്ചവടക്കാർക്ക് സാധനങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ. ദൃശ്യ സിനിമ തിയറ്റർ, വലിയ ബേക്കറികൾ അങ്ങനെ പ്രൗഢിയോടെ തലയുയർത്തി നിന്ന നാട്. കാവാലത്തെ ഈ പുരാതന സിറ്റി കഴിഞ്ഞ പ്രളയത്തിനും വലിയ നാശങ്ങൾ ഇല്ലാതെ പിടിച്ചുനിന്നു. പഴയ പ്രതാപം മൂലേശ്ശരിക്ക് ഇപ്പോൾ ഇല്ലെങ്കിലും നിരവധി മലയാള അന്യഭാഷ ചിത്രങ്ങളുടെ ഷൂട്ടിങ്ങുകൾക്കായി ഇപ്പോഴും സിനിമക്കാർ നിശ്ചയിച്ചുവെച്ചിരിക്കുന്ന സ്ഥലമാണ് മൂലശ്ശേരി.
'പ്രൗഢിയിൽ തിളങ്ങുന്ന ഗ്രാമം'
കാവാലത്തെ ഒരു കുടുംബവീടാണ് മൂലശ്ശേരി. സിനിമകളിൽ പ്രദേശം തുടർച്ചയായി വന്നതോടെ മൂലശ്ശേരി കുട്ടനാട്ടിലെ പ്രധാന സ്ഥലമായി മാറി. പഴയ പ്രൗഢി വികസനമെത്തിയപ്പോൾ മൂലശ്ശേരിക്ക് നഷ്ടപ്പെട്ടു. കായൽ മുരിക്കെൻറ പുരയിടത്തോട് ചേർന്നുകിടക്കുന്ന മൂലശ്ശേരിക്ക് ആ ചരിത്രവുമുണ്ട്. വികസന വെട്ടമെത്തിയപ്പോൾ ഉൾപ്രദേശത്ത് റോഡുകളായി. ആ റോഡിലൂടെ ഇവിടുത്തെ കച്ചവടക്കാർ കടകൾ ഉപേക്ഷിച്ച് മടങ്ങി. പ്രകൃതി നൽകിയ ചായക്കൂട്ടാണ് മൂലശ്ശേരിയുടെ ഇന്നത്തെ കരുത്ത്. മൂലശ്ശേരിയുടെ പാരമ്പര്യം കണക്കിലെടുത്ത് ഇവിടം പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.