'കരൺ ജോഹർ ആത്മഹത്യക്ക് ശ്രമിച്ചു, കാരണം ബ്രഹ്മാസ്ത്ര'; പരിഹാസവുമായി കെ.ആർ.കെ...

വിവാദ പ്രസ്താവനകളിലൂടെയാണ് കെ.ആർ.കെ വാർത്തകളിൽ ഇടംപിടിക്കുന്നത്. പ്രമുഖ താരങ്ങളെ കടന്നാക്രമിച്ച് രംഗത്ത് എത്താറുണ്ട്. അടുത്തിടെ മോഹൻലാലിന്റെ ദൃശ്യത്തെ വിമർശിച്ച് എത്തിയിരുന്നു. സിനിമ വളരെ ഇഴഞ്ഞാണ് പോകുന്നതെന്നും വളരെ മോശം ചിത്രമാണെന്നുമായിരുന്നു കമന്റ്. ഇതിനെതിരെ അന്ന്  ആരാധകർ രംഗത്തെത്തിയിരുന്നു.

ഇത്തവണ കെ.ആർ.കെയുടെ ഇര ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹറാണ്. കടബാധ്യത മൂലം കുറച്ചു നാളുകൾക്ക് മുൻപ് സംവിധായകൻ ആത്മഹത്യക്ക് ശ്രമിച്ചുവെന്നായിരുന്നു ട്വീറ്റ്. മുകേഷ് അംബാനി 300 കോടി കടമായി നൽകിയെന്നും ബ്രഹ്മാസ്ത്രയോടെ കടത്തിലായെന്ന് എന്തുകൊണ്ടു കരൺ ജോഹർ പറയുന്നില്ലെന്നും കെ. ആർ.കെ ചോദിക്കുന്നു.

'സോഴ്സ് പറയുന്നത് പ്രകാരം കുറച്ചു നാളുകൾക്ക് മുൻപ് കരൺ ജോഹർ വീട്ടിൽ ഒരു ആത്മഹത്യ നാടകം കളിച്ചു. ബ്രഹ്മാസ്ത്രയുടെ വലിയ നഷ്ടത്തെ തുടർന്നായിരുന്നു. തുടർന്ന് മുകേഷ് അംബാനി അദ്ദേഹത്തിന് 300 കോടി രൂപ വായ്പയായി നൽകി. ഇപ്പോഴുള്ള ചോദ്യം ഇതാണ് ബ്രഹ്മാസ്ത്രയുടെ പരാജയത്തോടെ കടക്കാരനായെന്ന് ലോകത്തോട് പറയാത്തത് എന്ത്'- കെ.ആർ.കെ ട്വീറ്റ് ചെയ്തു.

2022 സെപ്റ്റംബർ 9നാണ് ബ്രഹ്മാസ്ത്ര തിയറ്റുകളിൽ എത്തിയത്. 375- 400 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം 431 കോടി രൂപയായിരുന്നു ബോക്സോഫീസിൽ നിന്ന് നേടിയത്. രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഒ.ടി.ടിയിലും  മികച്ച കാഴ്ചക്കാരെ നേടിയിരുന്നു.


Tags:    
News Summary - KRK claims Karan Johar tried to commit suicide after Brahmastra movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.