തന്റെ വോട്ട് രാജ്യത്തിന്റെ വികസനത്തിന് വേണ്ടി നിൽക്കുന്നവർക്കെന്ന് നടൻ കുഞ്ചാക്കോ ബോബന്‍.ആലപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഏറെ നാളിന് ശേഷമാണ് വോട്ട് ചെയ്യുന്നതെന്നും വികസനം തന്നെയാണ് പുതിയ മാറ്റങ്ങൾക്ക് വഴി തുറക്കുന്നതെന്നും നടന്‍ വ്യക്തമാക്കി.
'ഏറെ നാളിന് ശേഷമാണ് ഞാൻ വോട്ട് ചെയ്യുന്നത്. നല്ല രീതിയിൽ ആ അവസരം വിനിയോഗിച്ചു എന്നാണ് വിശ്വസിക്കുന്നത്. എന്റെ വോട്ട് രാജ്യത്തിന്റെ വികസനത്തിനൊപ്പമാണ്. വികസനത്തിന് വേണ്ടി നിൽക്കുന്നവർക്കാണ് വോട്ട് ചെയ്തത്. വികസനം തന്നെയാണ് പുതിയ മാറ്റങ്ങൾക്ക് വഴി തുറക്കുന്നത്,'കുഞ്ചാക്കോ ബോബൻ പറഞ്ഞു.
മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനൊപ്പമാണ് വോട്ട് ചെയ്യാൻ എത്തിയത്. വൈറ്റില പൊന്നുരുന്നി യു പി സ്കൂളിലാണ് നടൻ വോട്ട് രേഖപ്പെടുത്തിയത്. താരത്തെ കണ്ട് തടിച്ചു കൂടിയ ആരാധകര്‍ക്കിടയില്‍ നിന്ന് വളരെ പ്രയാസപ്പെട്ടാണ് നടന്‍ പോളിങ് ബൂത്തിലേക്ക് പ്രവേശിച്ചതും തിരിച്ചിറങ്ങിയതും. മലയാള സിനിമ മേഖലയിലെ ഒട്ടുമിക്ക താരങ്ങളും അവരവരുടെ പോളിങ് ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.