മന്ത്രി മുഹമ്മദ് റിയാസിനോട് സംസാരിച്ചു, കുടുംബസമേതം സിനിമ കാണാന്‍ വരുമെന്ന് പറഞ്ഞു- കുഞ്ചാക്കോ ബോബന്‍

 കൊച്ചി: 'ന്നാ താൻ കേസ് കൊട്' എന്ന  ചിത്രം കാണാൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കുടുംബസമേതം എത്തുമെന്ന് പറഞ്ഞതായി നടൻ കുഞ്ചാക്കോ ബോബൻ. കൂടാതെ സിനിമയെ സിനിമയായി കാണുന്ന ആളാണ് അദ്ദേഹമെന്നും നടൻ വ്യക്തമാക്കി.

തന്റെ പൊതുസുഹൃത്ത് വഴി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനോട് സംസാരിച്ചു. അദ്ദേഹം വളര രസകരമായിട്ടാണ് സിനിമയുടെ പരസ്യത്തെ എടുത്തത്. ആ പരസ്യം കണ്ടപ്പോൾ എനിക്കും  ആദ്യം ചിരിയാണ് വന്നത്. സിനിമയെ സിനിമയായും പരസ്യത്തെ പരസ്യമായും കാണുന്ന ആളണ് അദ്ദേഹം. കുടുംബസമേതം ചിത്രം കാണാൻ വരുമെന്ന് പറഞ്ഞിട്ടുണ്ട്.

ഏതെങ്കിലും സർക്കാരിനെയോ രാഷ്ട്രീയക്കാരയോ ഉദ്ദ്യോശിച്ചല്ല ഈ സിനിമ. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ നർമത്തിലൂടെ അവതരിപ്പിച്ചതാണ്. ഒരു പഴയ കള്ളന്റെ ജീവിതത്തിൽ ഒരു കുഴിയുണ്ടാക്കുന്ന പ്രശ്നങ്ങളാണ് സിനിമയുടെ പ്രമേയം. ഇതിനെ ഒരു സിനിമാറ്റിക് രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ്. സിനിമ കാണില്ല എന്നതൊക്കെ അവരുടെ ഇഷ്ടമാണ്. എന്നാൽ ഈ സിനിമ കണ്ടവർക്ക് മനസിലാകും എന്താണ് ഉദ്ദ്യേശിച്ചത് - കുഞ്ചാക്കോ ബോബൻ പറഞ്ഞു.

Tags:    
News Summary - Kunchacko Boban Opens Up About minister muhammad riyas Reaction About Movie Nna, Thaan Case Kodu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.