ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രം ‘പകലും പാതിരാവും’ മാർച്ച് മൂന്നിന് പ്രദർശനത്തിന്. അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രത്തിൽ രജീഷാ വിജയനാണ് കുഞ്ചാക്കോ ബോബന്‍റെ നായിക.
നായക സങ്കൽപ്പങ്ങളെ തകിടം മറിക്കുന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ചാക്കോച്ചന്‍റെ അഭിനയ ജീവിതത്തിലെ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രം. ഒരു കുന്നിന്‍റെ പശ്ചാത്തലത്തിൽ പ്രേക്ഷകനെ ഉദ്യേഗത്തിന്‍റെ മുൾമുനയിൽ നിർത്തുന്ന ത്രില്ലർ ചിത്രമാണ് പകലും പാതിരാവും.
തിങ്കളാഴ്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ കെ.യു. മോഹൻ, ദിവ്യദർശൻ, ബിബിൻ ജോർജ്, ഗോകുലം ഗോപാലൻ, അമൽ നാസർ, തമിഴ് ജയ് ബീം വഞ്ചിയൂർ പ്രേംകുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
തിരക്കഥ - നിഷാദ് കോയ. സുജേഷ് ഹരിയുടെ വരികൾക്ക് സ്റ്റീഫൻ ദേവസ്സി ഈണം പകർന്നിരിക്കുന്നു. ഫയസ് സിദ്ദീഖ്- ഛായാഗ്രഹണം. എഡിറ്റിങ് - റിയാസ് ബദർ, കലാസംവിധാനം -ജോസഫ് നെല്ലിക്കൽ, മേക്കപ്പ് -ജയൻ പൂങ്കുളം, കോസ്റ്റ്യും ഡിസൈൻ -ഐഷാ ഷഫീർ സേഠ്.
ചീഫ് അസോസിയേറ്റ് ഡയറക്ടർ - മനേഷ് ബാലകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ -ഉനൈസ് - എസ്, സഹസംവിധാനം -അഭിജിത്ത്, പി.ആർ- ഷഫിൻ സുൾഫിക്കർ, സതീഷ് മോഹൻ, ഹുസൈൻ, ഫിനാൻസ് കൺട്രോളർ- ശ്രീജിത്ത് മണ്ണാർക്കാട്, ഓഫീസ് നിർവഹണം -രാഹുൽ പ്രേംജി, അർജുൻ രാജൻ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ജിസൻ പോൾ, പ്രൊഡക്ഷൻ കൺട്രോളർ- സുരേഷ് മിത്രക്കരി, പ്രൊജക്റ്റ് ഡിസൈനർ - ബാദ്ഷ. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി, കോ-പ്രൊഡ്യൂസേർസ് - ബൈജു ഗോപാലൻ, വി.സി. പ്രവീൺ, ഫോട്ടോ - പ്രേംലാൽ പട്ടാഴി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.