നടനും മോഡലുമായ ആദിത്യ സിങ് രജ്പുത്തിനെ(32) മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച മുംബൈയിലെ അന്ധേരിയിലുള്ള ഫ്ലാറ്റിലാണ് നടനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. സുഹൃത്തും സെക്യൂരിറ്റി ജീവനക്കാരനും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
നടന്റ മരണകാരണം മയക്കു മരുന്ന് ഉപയോഗമാണെന്ന് തരത്തിലുളള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇതിനെ തള്ളി സുഹൃത്ത് രംഗത്ത് എത്തിയിട്ടുണ്ട്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ആദിത്യ മയക്കു മരുന്ന് ഉപയോഗിക്കില്ലെന്നും സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ആദിത്യക്ക് അസിഡിറ്റി പ്രശ്നമുണ്ടെന്ന് അദ്ദേഹത്തിന്റെ വീട്ടുജോലിക്കാരാൻ വ്യക്തമാക്കി. മരിക്കുന്ന ദിവസം രാവിലെ പ്രഭാത ഭക്ഷണം കഴിച്ചതിന് ശേഷം നടൻ ഛർദ്ദിച്ചുവെന്നും പിന്നീടാണ് ബാത്ത്റൂമിൽ തല ചുറ്റി വീണതെന്നും ജോലിക്കാരൻ പറഞ്ഞു.
അതേസമയം നടൻ അവസാനമായ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറി വൈറലായിട്ടുണ്ട്. സുഹൃത്തുക്കൊപ്പമുളള പാർട്ടി ചിത്രമാണ് പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.