പൃഥ്വിരാജ്, ബിജു മേനോൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. 2020 ൽ റിലീസ് ചെയ്ത ചിത്രം മലയാളത്തിൽ മാത്രമല്ല മറ്റുള്ള ഇന്ത്യൻ ഭാഷകളിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അയ്യപ്പനും കോശിയും തമിഴിലേക്ക് റീമേക്ക് ചെയ്യാനുളള ആഗ്രഹം വീണ്ടും പ്രകടിപ്പിച്ച് സംവിധായകൻ ലോകേഷ് കനകരാജ്. പൃഥ്വിരാജും ബിജു മേനോനും അവതരിപ്പിച്ച കഥാപാത്രത്തിലേക്ക് സൂര്യയും കാർത്തിയുമാണ് മനസിലുള്ളതെന്നും ലിയോയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഇതിനും മുമ്പും അയ്യപ്പനും കോശിയും റീമേക്ക് ചെയ്യാനുളള ആഗ്രഹത്തെ കുറിച്ച് ലോകേഷ് വെളിപ്പെടുത്തിയിരുന്നു.
'ഇപ്പോഴും റീമേക്കിന് സാധ്യതയുള്ള ചിത്രമാണ് അയ്യപ്പനും കോശിയും. ഈ അടുത്ത കാലത്ത് തന്നെ ആകർഷിച്ച ചിത്രമാണിത്. കാർത്തിയേയും സൂര്യയേയും വെച്ച് ഈ സിനിമ ചെയ്യാണമെന്നാണ് ആഗ്രഹം. എന്നാൽ മറ്റുള്ള ചിത്രങ്ങളുടെ കമിറ്റ്മെൻസ് കാരണം ഈ ചിത്രം ചെയ്യാനായില്ല- ലോകേഷ് പറഞ്ഞു.
അട്ടപ്പാടിയുടെ പാശ്ചത്തലത്തില്‍ അയ്യപ്പന്‍ നായര്‍ എന്ന പൊലീസുകാരനും കോശി എന്ന റിട്ടേയര്‍ഡ് സൈനികനും തമ്മിലുള്ള ഇഗോ പ്രശ്നങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. തെലുങ്കില്‍ പവന്‍ കല്ല്യാണും റാണയും പ്രധാന വേഷത്തില്‍ എത്തി ഈ ചിത്രം റീമേക്ക് ചെയ്തിരുന്നു. ഭീമല നായിക്ക് എന്നായിരുന്നു ചിത്രത്തിന്‍റെ പേര്. ചിത്രം വലിയ പരാജയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.