പ്രേമലു എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നസ്ലെനെ കേന്ദ്രകഥാപാത്രമാക്കി ഗിരീഷ് ഏ.ഡി സംവിധാനം ചെയ്ത ചിത്രമാണ് ഐ ആം കാതലൻ . നവംബർ ഏഴിന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് പ്രേമലുവിനെപ്പോലെ ബോക്സോഫീസിൽ തരംഗം സൃഷ്ടിക്കാനായില്ല. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
ഇപ്പോഴിതാ സിനിമയുടെ ഒ.ടി.ടി റിലീസിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രചരിക്കുകയാണ്.ടെക്നോ- ത്രില്ലർ വിഭാഗത്തിലെത്തിയ ചിത്രം ഡിസംബറിൽ ഒ.ടി.ടിയിലെത്തുമെന്നാണ് ഒ.ടി.ടി പ്ലേയുടെ റിപ്പോർട്ട്. തീയതിയോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. എന്നാൽ മനോരമ മാക്സ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്സ് സ്വന്തമാക്കിയതായും വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. സാധാരണ ഒരു ചിത്രം തിയറ്ററിലെത്തി 40 ദിവസം പിന്നിട്ടതിന് ശേഷമാകും ചിത്രം ഒ.ടി.ടിയിൽ എത്തുക. അങ്ങനെയെങ്കിൽ ഡിസംബർ രണ്ടാമത്തെ ആഴ്ചയിലോ ക്രിസ്മസിനോട് അനുബന്ധിച്ചോ ആകും ഐ ആം കാതലൻ ഒ.ടി.ടിയിലേക്ക് എത്തുക.
സജിൻ ചെറുകയിൽ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഡോ. പോൾസ് എൻ്റെർടെയ്മെൻ്റ്, ശ്രീ ഗോകുലം മൂവീസ്, ഹീറ്റ്മേക്കേഴ്സ് എൻ്റർടെയ്മെൻ്റ് എന്നീ ബാനറുകളിൽ ഗോകുലം ഗോപാലനും, ഡോ. പോൾ വർഗീസും, കൃഷ്ണമൂർത്തിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നസ്ലെന് പുറമെ അനിഷ്മ അനിൽകുമാർ, ദിലീഷ് പോത്തൻ, ലിജോമോൾ ജോസ്, സജിൻ ചെറുകായിൽ, വിനീത് വാസുദേവൻ, വിനീത് വിശ്വം, അർഷാദ് അലി, കിരൺ ജോസി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശരൺ വേലായുധനാണ് ഛായാഗ്രാഹകൻ. സിദ്ധാർഥാ പ്രദീപാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ആകാശ് ജോസഫ് വർഗീസാണ് എഡിറ്റർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.