'മോമോ ഇന്‍ ദുബായ്‌',ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്​തു

'ഹലാൽ ലൗ സ്റ്റോറി' എന്ന ചിത്രത്തിനുശേഷം സക്കരിയയുടെ തിരക്കഥയിലും നിർമാണത്തിലും ഒരുങ്ങുന്ന 'മോമോ ഇന്‍ ദുബായ്‌' എന്ന ചിത്രത്തി​െൻറ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.അനു സിത്താര, അനീഷ് ജി മേനോന്‍, ജോണി ആൻറണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന്‍ അസ്​ലം സംവിധാനം ചെയ്യുന്ന സിനിമയാണ്​ മോമോ ഇന്‍ ദുബായ്‌.


ഇമാജിൻ സിനിമാസ്, ക്രോസ് ബോര്‍ഡർ ക്യാമറ, ബിയോണ്ട് സ്റ്റുഡിയോ എന്നിവയുടെ ബാനറില്‍ സക്കരിയ, ഹാരീസ് ദേശം, പി.ബി അനീഷ്,നഹല അൽ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിർമിക്കുന്നത്. സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ചിത്രത്തി​െൻറ ചായാഗ്രഹണം സജിത് പുരുഷു നിര്‍വ്വഹിക്കും. ബി.കെ.ഹരിനാരായണൻ,

ഡോക്ടർ ഹിഖ്​മത്തുള്ള എന്നിവരുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്, ഗഫൂര്‍ എം.ഖയാം എന്നിവര്‍ സംഗീതം പകരുന്നു.



Tags:    
News Summary - malayalam movie movie momo in dubai first look poster released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.