ഒരിടവേളക്കുശേഷം രണ്ട് ചിത്രങ്ങളുമായി സംവിധായകൻ ടി.എസ് സുരേഷ് ബാബു. ഡി.എൻ.എ, ഐ.പി.എസ് എന്നീ ചിത്രങ്ങളാണ് പ്രഖ്യാപിച്ചത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മിക്കുന്ന ചിത്രങ്ങളുടെ ടൈറ്റിൽ ലോഞ്ച് മമ്മൂട്ടി നിർവ്വഹിച്ചു.
ഫൊറൻസിക് ബയോളജിക്കൽ ത്രില്ലറിലൊരുക്കുന്ന ‘ഡി.എൻ. എ’ യുടെ ചിത്രീകരണം ജനുവരി 26ന് ആരംഭിക്കും. യുവനടൻ അസ്കർ സൗദാനാണ് നായകൻ. അജു വർഗീസ്, ജോണി ആന്റണി, ഇന്ദ്രൻസ് , രവീന്ദ്രൻ , സെന്തിൽരാജ്, പത്മരാജ് രതീഷ് , ഇടവേള ബാബു, സുധീർ (ഡ്രാക്കുള ), അമീർ നിയാസ്, പൊൻവർണ്ണൻ , നമിതാ പ്രമോദ്, ഹണി റോസ് , ഗൗരിനന്ദ, ലക്ഷ്മി മേനോൻ , അംബിക എന്നിവർക്കൊപ്പം ബാബു ആന്റണിയും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു.
ബാനർ - ബെൻസി പ്രൊഡക്ഷൻസ്, രചന - ഏ കെ സന്തോഷ്, എഡിറ്റിംഗ് - ഡോൺ മാക്സ് , ചമയം - പട്ടണം റഷീദ്, പ്രൊഡക്ഷൻ കൺട്രോളർ - അനീഷ് പെരുമ്പിലാവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - അനിൽ മേടയിൽ, കല-ശ്യാം കാർത്തികേയൻ, കോസ്റ്റ്യും - നാഗരാജൻ, ആക്ഷൻ -സ്‌റ്റണ്ട് സെൽവ, പഴനിരാജ്, ഫിനിക്സ് പ്രഭു, പബ്ളിസിറ്റി ഡിസൈൻസ് - അനന്തു എസ് കുമാർ , പി ആർ ഓ - വാഴൂർ ജോസ്, അജയ് തുണ്ടത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.