വില്ലനായി വീണ്ടും മമ്മൂട്ടി‍? നായകനായി വിനായകൻ; ജിതിൻ കെ. ജോസ് ചിത്രത്തെക്കുറിച്ച് പുതിയ റിപ്പോർട്ട്

മ്മൂട്ടിയും നവാഗത സംവിധായകനായ ജിതിൻ കെ ജോസും ഒന്നിക്കുന്ന ചിത്രത്തിൽ വിനായകൻ എത്തിയേക്കും. ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെയാകും വിനായകൻ അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ട്. പൃഥ്വിരാജ്, ജോജു ജോർജ് എന്നിവരും പരിഗണനയിലുണ്ടെന്നാണ് സൂചനകൾ.

‘കുറുപ്പ്’ എന്ന ദുൽഖർ സൽമാൻ ചിത്രത്തിന്റെ സഹരചയിതാവ് കൂടിയായ ജിതിൻ കെ. ജോസിന്റെ സംവിധാനസംരംഭം മമ്മൂട്ടിയുടെ സ്വന്തം ബാനറായ മമ്മൂട്ടി കമ്പനിയാണ് നിർമിക്കുന്നത്. ഈ അടുത്ത് ‘പുഴു’ ,‘ഭ്രമയുഗം’ തുടങ്ങിയ സിനിമകളിൽ നെഗറ്റീവ് വേഷത്തിലെത്തി അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കാൻ മമ്മൂട്ടിക്ക് സാധിച്ചിരുന്നു.  ഈ വേഷങ്ങൾക്ക് ശേഷം മമ്മൂട്ടി വില്ലനാിയ എത്തുന്ന കഥാപാത്രമായിരിക്കും ഈ സിനിമയിലേത്. മമ്മൂട്ടിയുടെ മറ്റൊരു തകർപ്പൻ വേഷത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്.

മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രമായിരിക്കുമിത്. നാഗർകോവിലിൽ ഉടൻ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ സെറ്റിൽ രണ്ടാഴ്ചക്ക് ശേഷം മമ്മൂട്ടി ജോയിൻ ചെയ്യും. വൻ താരനിര തന്നെ സിനിമയുടെ ഭാഗമാകും. ക്രൈം ത്രില്ലർ ജോണറിലാണ് ചിത്രം കഥ പറയുന്നതെന്നും റിപ്പോർട്ടുകളുണ്ട്. സുഷിൻ ശ്യാമാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുക.

Tags:    
News Summary - mammoty might be villain of vinayakan in jithin k jose's movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.