മലയാള സിനിമയിലെ മറ്റൊരു മെഗാഹിറ്റിലേക്ക് കുതിക്കുകയാണ് ബ്ലെസ്സിയുടെ ആടുജീവിതം. പൃഥ്വിരാജ് നായകനായ ചിത്രം ഗംഭീര അഭിപ്രായങ്ങളോടെ ആദ്യ ദിനം ആഗോളതലത്തിൽ നിന്ന് നേടിയത് 16 കോടിയിലേറെ രൂപയാണ്. ഇന്നും വമ്പൻ കളക്ഷനാണ് പ്രതീക്ഷിക്കുന്നത്. കമൽഹാസനടക്കം തെന്നിന്ത്യൻ സിനിമയിലെ പ്രമുഖരിൽ പലരും ചിത്രം റിലീസിന് മുമ്പേ തന്നെ കണ്ടിരുന്നു.
ഇപ്പോഴിതാ ചിത്രം കണ്ട വിഖ്യാത സംവിധായകൻ മണിത്നം ബ്ലെസ്സിയെ പ്രശംസിച്ചിരിക്കുകയാണ്. മണിരത്‌നം അയച്ച വാട്‌സ്ആപ് സന്ദേശം ബ്ലെസി തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്.
'ആശംസകള്‍ സാര്‍, നിങ്ങള്‍ ഇത് എങ്ങനെയാണ് യാഥാര്‍ത്ഥ്യമാക്കിയതെന്ന് എനിക്കറിയില്ല. ഒരുപാട് കഷ്ടപ്പെട്ടു. അതെല്ലാം സ്‌ക്രീനില്‍ കാണാനുണ്ട്. മനോഹരമായി എടുത്തിരിക്കുന്നു. കഠിനവും അക്രമാസക്തവും ശാന്തവും മനോഹരവും വിശാലവും അനന്തവുമായ മരുഭൂമിയുടെ പലമുഖങ്ങള്‍ പകര്‍ത്തി. നിങ്ങളും സുനിലും മികച്ചതാക്കി. പൃഥ്വി ഒരുപാട് കഷ്ടപ്പെട്ടു. ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യമാണ് എന്ന് ചിന്തിക്കുമ്പോള്‍ പേടിയാകുന്നു. അധികം വൈകാരികമാക്കാതെ സിനിമ അവസാനിപ്പിച്ചത് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. ആശംസകള്‍ സാര്‍.'- എന്നാണ് മണിരത്‌നം കുറിച്ചത്.
അവിശ്വസനീയമായ ഒരു യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ അമല പോൾ ആണ് നായികയായെത്തുന്നത്. സിനിമക്ക് സംഗീതമൊരുക്കിയിരിക്കുന്നത് എ.ആർ റഹ്മാനും ശബ്ദമിശ്രണം നിര്‍വഹിച്ചത് റസൂല്‍ പൂക്കുട്ടിയുമാണ്. സുനില്‍ കെ.എസ്. ആണ് ഛായാഗ്രഹണം. 2008ൽ പ്രാരംഭ പ്രവൃത്തികൾ ആരംഭിച്ചെങ്കിലും വർഷങ്ങളുടെ തയാറെടുപ്പുകൾക്കൊടുവിൽ 2018ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. കോവിഡിനെ തുടർന്ന് ഷൂട്ടിങ് നീണ്ടു. ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് 30 കിലോയോളം ഭാരം കുറച്ചിരുന്നു.
ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.
എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രിന്‍സ് റാഫേല്‍, ദീപക് പരമേശ്വരന്‍, കോസ്റ്റ്യൂം ഡിസൈനര്‍ - സ്റ്റെഫി സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - റോബിന്‍ ജോര്‍ജ്, ലൈന്‍ പ്രൊഡ്യൂസര്‍ - സുശീല്‍ തോമസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ - പ്രശാന്ത് മാധവ്, മേക്കപ്പ് - രഞ്ജിത്ത് അമ്പാടി, വീഡിയോഗ്രാഫി - അശ്വത്, സ്റ്റില്‍സ് - അനൂപ് ചാക്കോ,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.