മലയാള യുവനടൻമാരിൽ ഒരുപാട് ആരാധകരുള്ള താരമാണ് ടൊവിനോ തോമസ്. കഥപാത്രങ്ങളിൽ വ്യത്യസ്തത സൂക്ഷിക്കാൻ ടൊവിനോക്ക് എന്നും സാധിക്കാറുണ്ട്. ശ്രദ്ധേയമായ ഒരുപാട് വേഷങ്ങൾ ചെയ്ത മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ടൊവിനോ. ഇപ്പോഴിതാ മായാ മോഹിനി പോലെയുള്ള ഫീമെയിൽ വെർഷൻ കഥാപാത്രം ചെയ്യുവാൻ താൻ തയ്യാറാണെന്ന് പറയുകയാണ് ടൊവിനോ. എല്ലാ മനുഷ്യരിലും ഫെമിനിനും മസ്‌കുലിനുമായ ഫീച്ചേഴ്സ് ഉണ്ടാകുമെന്നും ടൊവിനോ പറഞ്ഞു.
'മായാമോഹിനി പോലെയുള്ള ഫീമെയിൽ വേർഷൻ കഥാപാത്രം ചെയ്യുമോയെന്ന് ചോദിച്ചാൽ വളരെ എക്സൈറ്റിങ്ങായ സ്ക്രിപ്റ്റാണെങ്കിൽ ചെയ്തേക്കാം. ഞാൻ അത്തരം ഒരു ഫീമെയിൽ വേഷം ചെയ്യണമെന്ന് ഡിമാൻഡ് ചെയ്യപ്പെടുന്ന സിനിമ ആണെങ്കിൽ ഓക്കെയാണ്. ഞാൻ ചെയ്താൽ നന്നാകുമെന്ന് ഉറപ്പുള്ള കഥാപാത്രം കൂടെയാകണം. അങ്ങനെയെങ്കിൽ ഞാൻ സന്തോഷത്തോടെ ചെയ്യും. പക്ഷെ അതിന് ഞാൻ ഫിസിക്കലി കുറച്ച് മാറ്റങ്ങൾ വരുത്തണം. ഷോൾഡറിൻ്റെ വീതി കുറക്കേണ്ടി വരും. അല്ലെങ്കിൽ ആ കഥാപാത്രം നന്നായി തോന്നില്ല.
എല്ലാ മനുഷ്യരിലും ഫെമിനിനും മസ്‌കുലിനുമായ ഫീച്ചേഴ്സ് ഉണ്ടാകും. അതായത് ആണുങ്ങളിൽ ഫെമിനിൻ ഫീച്ചേഴ്‌സും സ്ത്രീകളിൽ മസ്‌കുലിൻ ഫീച്ചേഴ്സും ഉണ്ടാകും. ചെറിയ വേരിയേഷനിലാകും ഉണ്ടാകുക. ഞാൻ എന്നെത്തന്നെ ഒബ്‌സേർവ് ചെയ്യുന്ന സമയത്ത് എനിക്ക് മസ്കുലിൻ ആയ ഫീച്ചേഴ്സും ഫെമിനിനായ ഫീച്ചേഴ്‌സും ഉള്ളതായി തോന്നിയിട്ടുണ്ട്, ' ടൊവിനോ തോമസ് പറഞ്ഞു.
ഐഡെന്‍റിറ്റിയാണ് ടൊവിനോയുടെ അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.