പുഷ്പ 2ൽ അല്ലു അർജുൻ പാടിയ ​ഗാനം യൂട്യൂബിൽനിന്ന് നീക്കി

അല്ലു അർജുൻ ചിത്രം പുഷ്പ 2 വുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, ചിത്രത്തിൽ അല്ലു അർജുൻ ആലപിച്ച ദമ്മൂന്റെ പാട്ടുകൊര എന്ന ഗാനം യൂട്യൂബിൽ നിന്ന് നീക്കി. പാട്ടിന്റെ വരികൾ വിവാദമായതോടെയാണ് നിർമാതാക്കൾ സോഷ്യൽ മീഡിയയിൽ നിന്ന് ഒഴിവാക്കിയത്. ഡിസംബർ 24 നാണ് ഗാനം യൂട്യൂബിൽ റിലീസ് ചെയ്തത്.

അല്ലു അർജുന്റെ കഥാപാത്രമായ പുഷ്പ രാജും ഫഹദിന്റെ പൊലീസ് കഥാപാത്രമായ ബൻവാർ സിങ് ഷെഖാവത്തും തമ്മിലുള്ള ഏറ്റുമുട്ടലാണ് പാട്ടിന്റെ പശ്ചാത്തലം.പൊലീസിനെ വെല്ലുവിളിക്കുന്ന തരത്തിൽ പാട്ടിന്റെ വരികളുണ്ടെന്ന് ആരോപണം ശക്തമായിരുന്നു. തുടർന്നാണ് നിർമാതാക്കൾ ഗാനം പിൻവലിക്കാൻ തീരുമാനിച്ചത്. പുഷ്പ 2 സിനിമയുടെ പ്രിമിയർ പ്രദർശനത്തിനിടെ തിരക്കിൽപെട്ട് യുവതി മരിക്കുകയും മകനു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസും വിവാദങ്ങളും കൊടുമ്പിരികൊണ്ടിരിക്കെയാണ് ഗാനം പുറത്തെത്തിയത്.

പുഷ്പ 2ന്റെ റിലീസ് ദിനത്തില്‍ ഹൈദരാബാദിലെ സന്ധ്യ തിയറ്ററില്‍ അല്ലു അര്‍ജുന്‍ വന്നതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് ഹൈദരാബാദ് ദിൽഷുക്‌നഗർ സ്വദേശിനിയായ രേവതി മരണപ്പെടുന്നത്.എട്ടു വയസ്സുള്ള മകൻ ശ്രീ തേജിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് തെലങ്കാന ഹൈകോടതി നാലു ആഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ച് വിട്ടയച്ചു.

തിരിക്കിനിടെ ഗുരുതരമായി പരിക്കേറ്റ ശ്രീ തേജ് ചികിത്സയില്‍ തുടരുകയാണ്. രേവതിയുടെ കുടുംബത്തിന് രണ്ടു കോടി രൂപ നൽകുമെന്ന് നിർമാതാവും അല്ലു അർജുന്‍റെ പിതാവുമായ അല്ലു അരവിന്ദ് അറിയിച്ചിട്ടുണ്ട്. ശ്രീതേജ് ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിൽ എത്തി അല്ലു അരവിന്ദ് ഡോക്ടർമാരുമായി സംസാരിച്ചു. ശ്രീതേജ് ആരോഗ്യനില വീണ്ടെടുക്കുന്നതായും ഇപ്പോൾ സ്വതന്ത്രമായി ശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Pushpa 2 Song Dammunte Pattukora DELETED Over Controversial Lyrics Amid Allu Arjun's Fan Death Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.