തന്റെ ഏറ്റവും പുതിയ ചിത്രമായ ഗലി ഗുലേയാനിൽ അഭിനയിച്ചപ്പോൾ നേരിട്ട മാനസിക വെല്ലുവിളിയെ കുറിച്ച് നടൻ മനോജ് ബാജ്‌പേയ്. ഇൻസ്റ്റഗ്രാമിൽ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമായിരുന്നെന്നും നടൻ കൂട്ടിച്ചേർത്തു.
ചിത്രം ചെയ്യുമ്പോൾ മാനസികനില തെറ്റുന്നത് പോലെ തോന്നി. അതിനാൽ കുറച്ച് സമയം ഷൂട്ടിങ് നിർത്തി വെക്കേണ്ടി വന്നു. ഞാൻ ഇതുവരെ ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞതും മികച്ചതുമായ റോളുകളിൽ ഒന്നാണിത്. ഗലി ഗുലേയാൻ ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്; നടൻ പോസ്റ്റർ പങ്കുവെച്ച് കൊണ്ട് കുറിച്ചു.
സൈക്കോളജിക്കൽ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ഗലി ഗുലേയാൻ. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.