ഇത്തവണത്ത പിറന്നാളിന് സൂര്യക്ക് ഇരട്ടി മധുരമാണ്. പിറന്നാൾ സമ്മാനമെന്നോണം മികച്ച നടനുള്ള ദേശീയ പുരസ്കാരം താരത്തെ തേടിയെത്തിയിരുന്നു. സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്ര് എന്ന ചിത്രത്തിന്റെ പ്രകടനത്തിനാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. ഇതേ ചിത്രത്തിന് തന്നെയാണ് അപർണ ബാലമുരളിക്കും മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്.
ദേശീയ പുരസ്കാരത്തിന്റെ നിറവിൽ നിൽക്കുന്ന സൂര്യക്ക് പിറന്നാൾ ആശംസയുമായി ഇന്ത്യൻ സിനിമാ ലോകം രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് താരങ്ങൾ ആശംസ നേർന്നത്. തിരിച്ച് നന്ദിയും അറിയിച്ചിട്ടുണ്ട്.
സൂര്യക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തു കൊണ്ടാണ് മെഗാസ്റ്റാർ പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. ദേശീയ പുരസ്കാരം മനോഹരമായ ഒരു പിറന്നാൾ സമ്മാനമാണ്. പിറന്നാളാശംസകൾ സൂര്യ. ഇതിന് നന്ദി പറഞ്ഞുകൊണ്ട് ഈ ട്വീറ്റ് സൂര്യ ഷെയർ ചെയ്തിട്ടുണ്ട്.
ചില ജന്മദിന സമ്മാനങ്ങൾ അമൂല്യമായ യാദൃച്ഛികതയായിരിക്കും. പിറന്നാളാശംസകളും അഭിനന്ദനങ്ങളും ഒരിക്കൽക്കൂടി, പ്രിയ സൂര്യ എന്നായിരുന്നു മോഹൻലാലിന്റെ ആശംസ. തന്നെ വിളിച്ചതിന് നന്ദി എന്ന് സൂര്യയും മറുപടി നൽകിയിട്ടുണ്ട്.
നിങ്ങളുടെ ജന്മദിനത്തിന് നിങ്ങൾക്കും ഞങ്ങൾക്കും ഇതിലും മികച്ച മറ്റെന്താണ് ലഭിക്കാനുള്ളത്. ഇനിയും നിരവധി പുരസ്കാരങ്ങളും സിനിമകളും വേഷങ്ങളും ലഭിക്കട്ടെ. ജന്മദിനാശംസകൾ. ദുൽഖർ സൽമാൻ ചിത്രത്തിനോടൊപ്പം കുറിച്ചു.
അക്ഷയ് കുമാർ, തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവി, ധനുഷ്, ആർ. മാധവൻ, കാർത്തി തുടങ്ങിയവരും സൂര്യക്ക് ആശംസ നേർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.