മനുസ്മൃതിയിലെ വരികൾ ഉദ്ധരിച്ച് മോഹൻലാലിന്‍റെ വനിതാ ദിനാശംസ. 'യത്ര നാര്യസ്തു പൂജ്യന്തേരമന്തേ തത്ര ദേവതാഃ യത്രൈതാസ്തു ന പൂജ്യന്തേ സര്‍വ്വാസ്തത്രാഫലാഃ ക്രിയാഃ' എന്ന വരികളാണ് അദ്ദേഹം ഉദ്ധരിച്ചത്. 'സ്ത്രീകളെ ബഹുമാനിക്കുന്നിടത്ത് ദിവ്യത്വം പൂത്തുലയുന്നു. അവർ അപമാനിക്കപ്പെടുന്നിടത്ത് എല്ലാ പ്രവർത്തനങ്ങളും വിഫലമാകുന്നു' എന്നാണിതിന്‍റെ അർഥം.
എന്നാൽ, ഇതിനെതിരെ വ്യാപക വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്. സ്ത്രീവിരുദ്ധ ഉള്ളടക്കങ്ങൾ നിറഞ്ഞ ഗ്രന്ഥത്തിലെ വരികൾ തന്നെ ഉദ്ധരിച്ച് വേണോ വനിതാ ദിനാശംസ എന്നാണ് പലരും കമന്‍റിട്ടത്.
കൂടാതെ മോഹന്‍ലാല്‍ സിനിമകളിലെ സ്ത്രീ വിരുദ്ധതയും നടി ആക്രമിക്കപ്പെട്ട കേസില്‍ അദ്ദേഹം സ്വീകരിച്ച നിലപാടിനെയും പലരും വിമർശിക്കുന്നുണ്ട്.
yatra nāryastu pūjyante ramante tatra devatāḥ।
— Mohanlal (@Mohanlal) March 8, 2021
yatraitāstu na pūjyante sarvāstatrāphalā:
Best wishes to all women on this special day #InternationalWomensDay
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.