യുവ നടൻ കൃഷ്ണശങ്കറിനെ നായകനാക്കി ശ്യാം മോഹന്‍ സംവിധാനം ചെയ്യുന്ന 'കൊച്ചാള്‍' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റീലിസായി. ഷൈൻ ടോം ചാക്കോ,ഷറഫുദ്ദീന്‍, വിജയരാഘവൻ, രഞ്ജിപണിക്കർ, മുരളീഗോപി, ഇന്ദ്രൻസ്, കൊച്ചുപ്രേമൻ, ശ്രീകാന്ത് മുരളി, ചെമ്പിൽ അശോകൻ, മേഘനാഥൻ, അസീം ജമാൽ, അക്രം മുഹമ്മദ്, ചൈതന്യ, സേതുലക്ഷ്മി, ശ്രീലക്ഷ്മി, കലാരഞ്ജിനി, ആര്യ സലിം തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
സിയാറാ ടാക്കീസിന്റെ ബാനറില്‍ ദീപ് നാഗ്ഡ നിർമിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം മിഥുന്‍ പി മദനന്‍,പ്രജിത്ത് കെ പുരുഷന്‍ എന്നിവര്‍ എഴുതുന്നു. ജോമോന്‍ തോമസ്സ് ഛായാഗ്രഹണം നിര്‍വ്വഹിക്കും. സന്തോഷ് വർമയുടെ വരികള്‍ക്ക് ഇസ്ക്ര സംഗീതം പകരും.
എഡിറ്റര്‍-ബിജീഷ് ബാലകൃഷ്ണന്‍.എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ലളിത കുമാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ, കല-ത്യാഗു തവനൂര്‍, മേക്കപ്പ്-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-നിസാര്‍ റഹ്മത്ത്, സ്റ്റില്‍സ്-ഡോനി സിറിള്‍ പ്രാക്കുഴി,പരസ്യക്കല-ആനന്ദ് രാജേന്ദ്രൻ, ചീഫ് അേസാസിയേറ്റ് ഡയറക്ടര്‍-സുധീഷ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിമല്‍ വിജയ്, റിനോയി ചന്ദ്രൻ. വാര്‍ത്ത പ്രചരണം-എ.എസ്.ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.